വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Saturday, May 31, 2014

ശിശുദിനം


ലോകമെമ്പാടും കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്ന പ്രവണത ഏറിവരികയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യുനിസെഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ കുട്ടിത്തൊഴിലാളികളുടെ കണക്ക് നമ്മെ ലജ്ജിപ്പിക്കും. ലോകത്താകമാനം അഞ്ചിനും പതിനാലിനുമിടയില്‍ പ്രായമുള്ള 158 ദശലക്ഷം കുട്ടിത്തൊഴിലാളികള്‍ വിശ്രമമില്ലാതെ പണിചെയ്യുകയാണെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആഭരണതൊഴില്‍ശാലകള്‍, സോക്കര്‍ബോള്‍ തുന്നല്‍ കേന്ദ്രങ്ങള്‍, കാര്‍പെറ്റ് നിര്‍മാണശാലകള്‍ ഇവയിലൊക്കെയുള്ള ഭൂരിഭാഗം തൊഴിലാളികളും കുട്ടികളാണ്. വളരെ തുച്ഛമായ കൂലിക്ക്, അല്ലെങ്കില്‍ ഒരുനേരത്തെ ആഹാരത്തിനാണ് ഇവര്‍ പകലന്തിയോളം വിയര്‍പ്പൊഴുക്കുന്നത്. നഗരങ്ങളിലെ ഹോട്ടലുകളില്‍ രാപ്പകലില്ലാതെ പണിയെടുക്കുന്ന കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇന്ത്യയില്‍ തുകല്‍ഫാക്ടറികളിലും പടക്കനിര്‍മാണശാലകളിലും അപകടകരമായ സാഹചര്യങ്ങളില്‍ കുട്ടികള്‍ ജോലിചെയ്യുന്നുണ്ട്. ഇഷ്ടികക്കളങ്ങളിലും കല്‍ക്കരി ഖനികളിലും കുട്ടികള്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. വീട്ടിലെ ദാരിദ്ര്യവും മറ്റും തന്നെയാണ് ലോകത്തെല്ലായിടത്തും കുട്ടികളെ തൊഴിലാളികളാക്കി മാറ്റുന്നത്. യുദ്ധപ്രഭുക്കന്മാര്‍ അരങ്ങു തകര്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൂലിപ്പട്ടാളക്കാരില്‍ പകുതിയിലേറെയും കുട്ടികളാണത്രെ. തന്നോളം പോന്ന യന്ത്രത്തോക്കുകളുമേന്തി യുദ്ധമുന്നണിയില്‍ പൊരുതുന്ന ഈ കുട്ടിപ്പട്ടാളം ആരിലാണ് നടുക്കമുണ്ടാക്കാത്തത്. ചില രാജ്യങ്ങളില്‍ പട്ടാളഭരണം കുട്ടികളെ നിര്‍ബന്ധിപ്പിച്ച് സൈന്യത്തില്‍ ചേര്‍ക്കുകയാണ്. ലാഭക്കൊതിപൂണ്ട് സര്‍വതും കൊള്ളയടിച്ച് മുതലാളിത്തവും ആഗോളീകരണവും മുന്നേറുമ്പോള്‍ ഇവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരുണ്ട്? ബാല്യത്തിന്റെ ആഹ്ലാദങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഇവരും മനുഷ്യജീവികളാണെന്ന് ഓര്‍മപ്പെടുത്താനെങ്കിലും ഈ ശിശുദിനം ഉപകരിക്കട്ടെ.
ശിശുദിനം പലനാടുകളില്‍
നവംബര്‍ 14 ഭാരതീയ ശിശുദിനമാണല്ലോ. എന്നാല്‍ അന്താരാഷ്ട്ര ശിശുദിനം ജൂണ്‍ ഒന്നിനാണ്. 1925-ല്‍ ജനീവയില്‍ ചേര്‍ന്ന വേള്‍ഡ് കോണ്‍ഫറന്‍സ് ഓഫ് ദ വെല്‍ബീംഗിനെ (സുസ്ഥിതിക്കായുള്ള ലോകസമ്മേളനം) തുടര്‍ന്നാണ് ദിനാചരണം തുടങ്ങിയത്. 1959-ല്‍ ചേര്‍ന്ന യുഎന്‍ പൊതുസഭ ആഗോള ശിശുദിനമായി നവംബര്‍ 20 തെരഞ്ഞെടുത്തു. കുട്ടികളുടെ അവകാശങ്ങള്‍ നിര്‍ണയിക്കാനുള്ള അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ചേര്‍ന്നത് 1989-ല്‍ ഇതേ ദിനത്തിലാണ്. ചൈനയും റഷ്യയും ജൂണ്‍ ഒന്നിനാണ് ശിശുദിനം ആഘോഷിക്കുന്നത്. ജപ്പാന്‍ മെയ് അഞ്ചിനും മെക്സിക്കോ ഏപ്രില്‍ 30 നും ഇന്‍ഡോനേഷ്യ ജൂലൈ 23 നും ശിശുദിനം കൊണ്ടാടുന്നു. ഇറാന്‍ ഒക്ടോബര്‍ എട്ടിനും ഇസ്രയേല്‍ ഒക്ടോബര്‍ 19 നും ആഘോഷിക്കുമ്പോള്‍ ആഗസ്തിലെ രണ്ടാം ഞായറാഴ്ചയാണ് അര്‍ജന്റീനയിലെ ശിശുദിനം.

ശിശുദിനം -ക്ലിക്കി നോക്കൂ
ഒന്നു കൂടെ
ജാക്സന്റെകൂടെ 

No comments:

Post a Comment