വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Tuesday, May 13, 2014

അനുസ്മരണം

ദീനബന്ധു = വല്യഡോക്ടര്‍ 

 

Dr A K George

Dr. A.K. George അനുസ്മരണം

2014 മെയ് 21 -  4മണി
ദേശിയഗ്രന്ഥശാല അങ്കണം
ഞങ്ങളുറങ്ങിയിരുന്നത് വല്യഡോക്ടര്‍ ഉണര്‍ന്നിരിക്കുന്നല്ലോ
എന്ന ആശ്വാസത്തിലാണ്.
ഏതുസമയത്തും ഏതൊരാള്‍ക്കും അദ്ദേഹത്തെ സമീപിക്കാം.
പുറത്തു തട്ടിയൊരാശ്വാസം .
ആ ചിരി.
എന്തെല്ലാം വായിച്ചെടുക്കാമായിരുന്നു.
തിരുവല്ലയില്‍നിന്നുവന്ന ആ ആതുരസേവകനെയാണ് തച്ചമ്പാറക്കാര്‍ക്ക് നഷ്ടമായിരിക്കുന്നത് .
1964 മുതല്‍ അദ്ദേഹത്തിന്റെ തണല്‍ നമുക്കുണ്ടായയിരുന്നു.
അരനൂറ്റാണ്ട് നമ്മെ സേവിച്ച വല്യഡോക്ടര്‍....
ഇനിയോ...

അദ്ദേഹത്തെ ഞങ്ങളുടെ ലൈബ്രറി അനുസ്മരിക്കുന്നു.
അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാനും പറയാനും 21/5/2014 ന് 4 മണിക്ക് ഗ്രന്ഥശാലാങ്കണത്തില്‍ ഒത്തുകൂടുന്നു. ബിനോയ് ഡോക്ടറും കുടുംബവും നമ്മോടൊപ്പമുണ്ടാവും. അദ്ദേഹത്തിന്റെ ഫോട്ടോ അനാച്ഛാദനവുമുണ്ട്
വരണം വരാതിരിക്കരുത്

ഏവരേയും ലൈബ്രറി അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നു

No comments:

Post a Comment