ദേശീയഗ്രന്ഥശാല തച്ചമ്പാറ
Sunday, April 30, 2017
Wednesday, April 19, 2017
അനുസ്മരണം
വല്യ ഡോക്ടര്‍ (ഡോ. എ കെ ജോര്‍ജ്ജ്)അനുസ്മരണം
25- 4- 2017 ന് ദേശബന്ധു ഹൈസ്ക്കൂളില്‍
കെ ടി സുജാത
ഡോ രാജന്‍ കെ ജോര്‍ജ്ജ്
ഡോ റൈസണ്‍ ചാക്കോ
ഡോ ബിനോയ് കെ ജോര്‍ജ്ജ്
പി എന്‍ മോഹനന്‍
എ ഉണ്ണികൃഷ്ണന്‍
എന്നിവര്‍ പങ്കെടുക്കും
തുടര്‍ന്ന് കുട്ടിരള്‍ക്കായി ബിനോയ് ഡോക്ടര്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പും
ഏവര്‍ക്കും സ്വാഗതം
25- 4- 2017 ന് ദേശബന്ധു ഹൈസ്ക്കൂളില്‍
കെ ടി സുജാത
ഡോ രാജന്‍ കെ ജോര്‍ജ്ജ്
ഡോ റൈസണ്‍ ചാക്കോ
ഡോ ബിനോയ് കെ ജോര്‍ജ്ജ്
പി എന്‍ മോഹനന്‍
എ ഉണ്ണികൃഷ്ണന്‍
എന്നിവര്‍ പങ്കെടുക്കും
തുടര്‍ന്ന് കുട്ടിരള്‍ക്കായി ബിനോയ് ഡോക്ടര്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പും
ഏവര്‍ക്കും സ്വാഗതം
Tuesday, March 21, 2017
കാണേണ്ട ഡോക്കുമെന്ററി
ഹദ് അന്‍ഹദ്
മുറിവേറ്റവന്റെ സംഗീതം.
ദൈവത്തെ, സൂഫികൾ സ്വന്തം പാട്ടിലൂടെയും നൃത്തത്തിലൂടെയും ഓർത്തെടുക്കുന്നു. ഗ്രന്ഥങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവ സങ്കൽപ്പത്തെ പൂർണ്ണമായും നിരാകരിച്ചു കൊണ്ട് തന്റെ ഹൃദയത്തിൽ നിന്ന് ദൈവത്തിലേക്ക് സ്നേഹത്തിന്റെ ഒരു പാലം പണിയുന്നു. തികച്ചും ആത്മനിഷ്ഠമായ ഒന്ന്. ദൈവത്തെയും സ്നേഹത്തിന്റെ തത്വശാസ്ത്രത്തെയും വിശദീകരിക്കുന്നതിന് നിത്യജീവിത സന്ദർഭങ്ങളെ അടിസ്ഥാനമാക്കിയുള്ള പാട്ടുകൾ സൃഷ്ടിക്കുകയും അത് പാടി പകർന്ന് സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
സമൂഹത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളൊക്കെയും വിലാപമായും പ്രതിഷേധമായും പാട്ടുകളെ ഉപയോഗപ്പെടുത്തിയിരുന്നതായി കാണാം. മധ്യകാല ഇന്ത്യയിൽ കബീറിന്റെ പാട്ടുകൾക്ക് കൈവന്ന ജനകീയതയ്ക്ക് കാരണം അത് അന്ന് നിലനിന്നിരുന്ന മത പൗരോഹിത്യത്തെ വെല്ലുവിളിക്കുകയും സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രതിരോധമെന്ന നിലയ്ക്ക് പാടി പ്രചരിക്കപ്പെടുകയും ചെയ്തു എന്നുള്ളതാണ്.
ദൈവത്തെ മത സാമ്പ്രദായിതകളിൽ നിന്ന് വിമുക്തമാക്കി സ്നേഹത്തിൽ ഉറപ്പിക്കുവാനും അതുവഴി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുവാനും കബീറിന് കഴിഞ്ഞു. സംഘടിത മതങ്ങളെല്ലാം വെറുപ്പിന്റെ തത്വങ്ങൾ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും കബീറിന്റെ പാട്ടുകൾ അതിരുകളെ തകർത്ത് ജനസമൂഹത്തിൽ നിലനിൽക്കുന്നു.
ഷബ്നം വീരമണി സംവിധാനം ചെയ്ത ഹദ് അൻഹദ് എന്ന ഡോക്യുമെൻററി. ഉത്തരേന്ത്യൻ ഹൃദയ ഭൂമിയിൽ കബീറിനെ തേടിയുള്ള മഹത്തായ ഒരന്വേഷണമാണ്. പ്രഹ്ളാദ് തിപാനിയ മുതൽ കറാച്ചിയിലുള്ള ഫരീദുദ്ദീൻ വരെയുള്ള കബീറിന്റെ പാട്ടുകാരെ തേടിയുള്ള ഈ യാത്ര അതിന്റെ സംഗീതാത്മകത കൊണ്ട് തന്നെ നമ്മെ വിസ്മയിപ്പിക്കും. നൂറ്റാണ്ടുകളായി കബീറിനെ പാടി പ്രചരിപ്പിക്കുന്ന രാജസ്ഥാനിലെ മുക്തിയാർ അലിയുടെ കുടുംബം ഉത്തരേന്ത്യയിൽ നിലനിന്നിരുന്ന മതാനുഭവങ്ങൾ ഇന്നിൽ നിന്ന് എത്ര വ്യത്യസ്തമായിരുന്നു എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നു.കബീറിന്റെ പാട്ടുകൾ പടിഞ്ഞാറ് സിന്ധ് മുതൽ കിഴക്ക് ബംഗാൾ വരെയും വടക്ക് കാശ്മീർ മുതൽ ഡെക്കാൻ വരെയും വ്യത്യസ്ത നാടൻ ഭാഷകളിൽ, ശീലുകളിൽ പലരും പാടിക്കൊണ്ടേയിരിക്കുന്നു. ഈ പാട്ടിനാൽ മുറിവേൽക്കപ്പെടാതിരിക്കാനാവില്ല.
Shine sankardas
Friday, March 10, 2017
വനിതാ സംഗമം
കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടിച്ചര്‍ ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാത അദ്ധ്യക്ഷത വഹിച്ചു. കുടുംബത്തിലെ ജനാധിപത്യത്തെക്കുരിച്ച് ചര്‍ച്ച നടന്നു. താലൂക്ക് പ്രസിഡന്റ് എം ഉണ്ണികൃഷ്ണന്‍, എം രാജഗോപാലന്‍, എം എന്‍ രാമകൃഷ്ണപിള്ള, പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു . മുപ്പതിലേറെ വനിതകള്‍ പങ്കെടുത്തു.
Tuesday, March 7, 2017
വനിതാ ദിനം
![]() |
| irom sarmila - lie down lie down |
![]() |
| sit down sit down |
![]() |
| sony sory - speak out speak out |
മാര്‍ച്ച് 8 ന് 4മണിക്ക് വായനശാലാ ഹാളില്‍
കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയശ്രീ ടീച്ചര്‍ സംസാരിക്കുന്നു.
ഏവരേയും ക്ഷണിക്കുന്നു.
ഈ പാട്ട് കേട്ടുനോക്കൂ no woman no cry
Saturday, March 4, 2017
ഫിലിം സൊസൈറ്റി രൂപീകരണവും ഫിലിം പ്രദര്‍ശനവും
ഗ്രന്ഥശാല പുതിയ പടവിലേക്ക്
സിനിമ കാണാനും പറയാനും പഠിക്കാനും വേദിയൊരുങ്ങുന്നു.
മാര്‍ച്ച് 6ന് 4 മണിക്ക് ഗ്രന്ഥശാലാ ഹാളില്‍
love field- short film
സിനിമ കാണാനും പറയാനും പഠിക്കാനും വേദിയൊരുങ്ങുന്നു.
മാര്‍ച്ച് 6ന് 4 മണിക്ക് ഗ്രന്ഥശാലാ ഹാളില്‍
love field- short film
Saturday, November 26, 2016
വിപ്ലവകാരികള്‍ക്കു മരണമില്ല


നീ പറഞ്ഞു,സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെനമുക്കു പോവുക.
ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.
ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.
ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം.അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സ്വേച്ഛാധിപതികള്‍ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില്‍ അവസാനിക്കും.
അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദങ്ങളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്‍വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍ തരിക:
ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്.അത്രമാത്രം.
(മൂന്നാംലോക കവിത എന്ന പുസ്തകത്തില്‍ നിന്ന്)
Subscribe to:
Posts (Atom)



















