വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Thursday, December 25, 2014

കൃഷ്ണയ്യര്‍ അനുസ്മരണം

ദീര്‍ഘദര്‍ശിയായ
ഭരണാധികാരി,
ന്യായാധിപന്‍,
എഴുത്തുകാരന്‍,
രാഷ്ട്രീയപ്രവര്‍ത്തകന്‍,
മനുഷ്യസ്നേഹി,, 

നിയമലോകത്തെ ജീവിക്കുന്ന ഇതിഹാസം
എന്ന് വിശേഷിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ
ഭാഷാസ്വാധീനം ഏവരേയും അമ്പരപ്പിച്ചിരുന്നു...
ഇതുതന്നെയായിരിക്കാം അദ്ദേഹത്തിന്റെ വിധിന്യായത്തിലെ
വാക്കുകള്‍ പിന്നീട് ഓക്സ് ഫോര്‍ഡ് നിഘണ്ടുവിലടക്കം ഉള്‍പ്പെടുത്തപ്പെട്ടത്....

വിശേഷണക്കള്‍ക്കതീതനായി ജീവിച്ച
 വി ആര്‍ കൃഷ്ണയ്യരില്ലാത്ത ലോകത്ത്
നീതിയുടെ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കുകയാണ്.....

അദ്ദേഹത്തെ തച്ചമ്പാറ ദേശീയഗ്രന്ഥശാല
2014 ഡിസംബര്‍ 26 ന് വെള്ളി 2 മണിക്ക്
തച്ചമ്പാറ ദേശബന്ധു HSS ല്‍ വച്ച്  അനുസ്മരിക്കുന്നു.
പ്രശസ്ത സാഹിത്യകാരനും വാഗ്മിയും
പുരോഗമനകലാസാഹിത്യസംഘം ജില്ലാപ്രസിഡന്റുമായ 
ശ്രീ എന്‍.രാധാകൃഷ്ണന്‍ നായരാണ്
അനുസ്മരണ പ്രഭാഷണം നടത്തുന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താങ്കളും സുഹൃത്തുക്കളും
കൃത്യസമയത്ത് എത്തിച്ചേരാന്‍ താല്പര്യപ്പെടുന്നു.

സ്നേഹത്തോടെ
എം എന്‍ രാമകൃഷ്ണപിള്ള                     വി ഉണ്ണികൃഷ്ണന്‍
പ്രസിഡന്റ്                                    സെക്രട്ടറി
ദേശീയഗ്രന്ഥശാല തച്ചമ്പാറ

Friday, December 5, 2014

കൃഷ്ണയ്യര്‍ക്ക് ആദരം


 ദേശായ ഗ്രന്ഥശാലയടെ ആദരം

 
സാക്ഷരതാ കാലത്ത്




പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി.വി. രാമയ്യരുടെയും നാരായണി അമ്മാളിന്റെയും മകനായി 1915 നവംബര്‍ 15ന് വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി.ആര്‍. കൃഷ്ണയ്യരുടെ ജനനം.

പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി..യും ജയിച്ച അദ്ദേഹം, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമബിരുദം നേടിയത്.

1938 ല്‍ മലബാര്‍, കൂര്‍ഗ് കോടതികളില്‍ അദ്ദേഹം അഭിഭാഷകനായി. കര്‍ഷകരെയും തൊഴിലാളികളെയും ചൂഷണമുക്തമാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി. കമ്യൂണിസ്റ്റ്കാര്‍ക്ക് നിയമസഹായം നല്‍കിയെന്ന കേസില്‍ 1948 ല്‍ ഒരുമാസത്തോളം ജയിലിലായ അദ്ദേഹം 1952 ല്‍ കൂത്തുപറമ്പില്‍ നിന്ന് മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1957 ല്‍ ഐക്യകേരളത്തില്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍നിന്ന് ഇടതുസ്വതന്ത്രനായി നിയമസഭയിലെത്തി. .എം.എസ്. മന്ത്രിസഭയില്‍ നിയമം, ആഭ്യന്തരം, ജയില്‍, സാമൂഹ്യക്ഷേമം, വൈദ്യുതി, ജലം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

വിമോചനസമരത്തെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ടപ്പോള്‍ 1959ല്‍ വീണ്ടും അഭിഭാഷകന്റെ കുപ്പായമിട്ടു.

1968 ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970 ല്‍ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ മെമ്പര്‍. 1973 ല്‍ പാവങ്ങള്‍ക്ക് നിയമസഹായം ലഭ്യമാക്കാനുള്ള രൂപരേഖ തയ്യാറാക്കാനുള്ള കേന്ദ്രസമിതിയുടെ അധ്യക്ഷനും 1973 ജൂലായില്‍ സുപ്രീംകോടതി ജഡ്ജിയുമായി.

അദ്ദേഹത്തിന്റെ സുപ്രധാന വിധികള്‍ രാജ്യത്തിന് പുറത്തുപോലും ചര്‍ച്ചയായി. പലതും നിയമപാഠങ്ങളായി. 1980 നവംബര്‍ 14ന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചു. 1987 ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആര്‍.വെങ്കിട്ടരാമനെതിരെ മത്സരിച്ചു.

എഴുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്, ഏറെയും നിയമമേഖലയുമായി ബന്ധപ്പെട്ടവ. മൂന്ന് യാത്രാവിവരണങ്ങളും മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പുസ്തകവും ഇതില്‍ വേറിട്ട് നില്‍ക്കുന്നു. 'വാണ്ടറിങ് ഇന്‍ മെനി വേള്‍ഡ്‌സ്' ആണ് ആത്മകഥ.

1999 ല്‍ ലഭിച്ച പത്മവിഭൂഷണടക്കം ഒട്ടേറെ ബഹുമതികള്‍ നേടി. 'നിയമലോകത്തെ ജീവിക്കുന്ന ഇതിഹാസ'മെന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ആദരിച്ചു.

മൂന്ന് സര്‍വകലാശാലകളുടെ ഡോക്ടറേറ്റടക്കം അസംഖ്യം അംഗീകാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചു.



അഭിഭാഷകന്‍, ന്യായാധിപന്‍, രാഷ്യച്രീയ പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍... വിആര്‍ കൃഷ്ണയ്യരെ കുറിച്ചുള്ള വിശേഷണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു സനിമയുണ്ടായിരുന്ന കഥ അധികമാരും ഓര്‍ക്കുന്നുണ്ടാവില്ല. ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമയിലായിരുന്നു കൃഷ്ണയ്യര്‍ വേഷമിട്ടത്. അതും ഒറിജിനല്‍ കൃഷ്ണയ്യരായിത്തന്നെ. വിആര്‍ കൃഷ്ണയ്യര്‍ അഭിനയിച്ച സിനിമ...കമല്‍ഹാസനൊപ്പം ഹിറ്റ് ചിത്രമായ വിരുമാണ്ടി തുടങ്ങുന്നത് തന്നെ വിആര്‍ കൃഷ്ണയ്യരുടെ ദൃശ്യത്തോടെയാണ്. വധശിക്ഷക്കെതിരെയായിരുന്നു ആ സിനിമ. വധശിക്ഷക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിപ്പോന്ന കൃഷ്ണയ്യര്‍ തന്നെ തന്റെ സിനിമയുടെ ഭാഗമാകണം എന്ന് കമല്‍ഹാസന് നിര്‍ബന്ധമുണ്ടായിരുന്നു.


2004 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിരുമാണ്ടി. സിനിമയുടെ തുടക്കത്തില്‍ കൃഷ്ണയ്യരുടെ ഡയലോഗ് ഇങ്ങനെ... '  
നാന്‍ താന്‍ വിആര്‍ കൃഷ്ണയ്യര്‍. അത് താന്‍ എന്നുടെ പേര്. നാന്‍ വക്കീലാരുന്തേന്‍, അതുക്കപ്പുറം, മന്ത്രിയായിരുന്തേന്‍, അതുക്കപ്പുറം ജഡ്ജിയായിരുന്തേന്‍. എണ്‍പത്തെട്ട് വയസ്സാച്ച് എനിക്ക്. നാന്‍ അനുഭവത്തോട് കൂടെ താന്‍ ചൊല്‍റേന്‍... കട്ടായമാ നമ്മള്‍ ഇന്ത ദണ്ഡനേ... മരണ ദണ്ഡനേ നീക്കവേ വേണം'  
സിനിമയുടെ കാര്യം നേരിട്ട് കൃഷ്ണയ്യരോട് പറയാന്‍ കമല്‍ഹാസന് അദ്ദേഹത്തെ നേരിട്ട് പരിചയം ഉണ്ടായിരുന്നില്ല. എംഎ ബേബി വഴിയാണ് കൃഷ്ണയ്യരെ ബന്ധപ്പെട്ടത്.



15 വര്‍ഷമായി സ്റ്റെനോഗ്രാഫറായി ജോലിചെയ്യുന്ന പച്ചാളം കാട്ടുങ്കല്‍ സ്വദേശിനി ചന്ദ്രിക എഴുതുന്നു

പത്താംക്ലാസ് കഴിഞ്ഞ് ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡുമൊക്കെ പഠിച്ച ഞാന്‍ ശരിക്കും ഇംഗ്ലീഷ് പഠിച്ചത് കൃഷ്ണയ്യര്‍സ്വാമിയില്‍നിന്നാണ്. ഘനഗംഭീരമായ ഭാഷയില്‍ ഡിക്ടേറ്റ് ചെയ്യുന്നത് ഷോര്‍ട്ട്ഹാന്‍ഡില്‍ എഴുതിയശേഷം ടൈപ്പ്ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്. വിദേശികളെപ്പോലും വിസ്മയിപ്പിക്കുന്ന ഭാഷാസ്വാധീനമാണ് സ്വാമിയുടേത്. അദ്ദേഹത്തിന്റെ വിധിന്യായത്തിലെ വാക്കുകള്‍ പിന്നീട് ഓക്‌സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ചേര്‍ത്തിട്ടുണ്ട്. ഞാന്‍ വന്ന കാലത്ത് മൂക്കിന്‍തുമ്പത്തായിരുന്നു ദേഷ്യം. പറയാനുള്ളതു പറയും, പിന്നെ അത് മനസ്സില്‍വെയ്ക്കില്ല. എല്ലാവരോടും സ്‌നേഹവും പരിഗണനയും കാണിക്കും. ഇപ്പോഴും ദിവസം എട്ടുപത്ത് കത്തുകള്‍ക്കുവരെ മറുപടി അയയ്ക്കും. പത്തിലധികം ഇ-മെയിലുകള്‍ വായിച്ച് റിപ്ലൈ നല്‍കും. ചിലപ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാകും ഡിക്ടേറ്റ് ചെയ്യുക.

നമ്മുടെ സുഖദുഃഖങ്ങളെല്ലാം ചോദിച്ചറിയും. ആവശ്യനേരത്ത് അറിഞ്ഞ് സഹായിക്കും. ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന്റെ ചുമതലയും എനിക്കാണ്.

Monday, September 8, 2014

കുഞ്ഞുങ്ങളെ ഇതിലേ...

കുട്ടികള്‍ക്കുവായിക്കാനും രക്ഷിതാക്കള്‍ക്കു പറഞ്ഞുകൊടുക്കാനും ഒരു ബ്ലോഗ് പരിചയപ്പെടുത്തുന്നു.

ഇവിടെ ക്ലിക്കുക

Friday, September 5, 2014

അധ്യാപകദിനം

സഖാവ് പാലോളി ഉദ്ഘാടനം ചെയ്യുന്നു

തച്ചമ്പാറ ഗ്രാമപഞ്ചായത്തും ദേശീയഗ്രന്ഥശാലയും ചേര്‍ന്നാണ് ഇപ്രാവശ്യത്തെ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചത്. പഞ്ചായചത്തിലെ 70 കഴിഞ്ഞ അധ്യാപകരേയും മുന്‍ പഞ്ചായച്ച് പ്രസിഡന്റുമാരേയും സംസ്ഥാന അധ്യാപകഅവാര്‍ഡ് നേടിയവരേയും ഒരേ വേദിയിലെത്തിച്ച് ആദരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു.













എബ്രഹാം ലിങ്കന്റെ കത്ത്


''എല്ലാവരും
നീതിമാന്മാരല്ലെന്നും
സത്യസന്ധരല്ലെന്നും
അവന് പഠിക്കേണ്ടിവരും,എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ കപടരാഷ്ട്രീയക്കാരനും
പകരം അര്‍പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.
എല്ലാ ശത്രുക്കള്‍ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.



 

അസൂയയില്‍ നിന്നവനെ
അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.

വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന്‍ പഠിക്കട്ടെ.
പുസ്തകങ്ങള്‍ കൊണ്ട്
അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.

പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.
ശാന്തിയില്‍ മുങ്ങിയൊരു
ലോകം.
അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്‍ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും
അവന്‍ ചിന്തിക്കട്ടെ.

സ്‌കൂളില്‍ തോല്‍ക്കുന്നതാണ്
ചതിച്ച് നേടുന്നതിനേക്കാള്‍
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക.

മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും
കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
നാടോടുമ്പോള്‍
നടുവേ ഓടാതിരിക്കാനുള്ള കരുത്ത്
എന്റെ മകനേകുക.

എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.

സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.

ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അവനെ താലോലിക്കരുത്,
അഗ്‌നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.

അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്‍
സ്വയം
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍
വലുതായ വിശ്വാസമുണ്ടാവൂ.

ഇത് വലിയൊരാവശ്യമാണ്,
നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ
കാരണം എന്റെ മകനൊരു കൊച്ചുമിടുക്കനാണ്
ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.'

Thursday, September 4, 2014

വഴികാട്ടികള്‍ക്ക് ആദരം

Dr S Radhakrishnan

ഇതു ഞങ്ങളുടെ ഹൃദയാഞ്ജലിയാണ്.
ബന്ധുരമായ ബന്ധത്തിന്റെ സമര്‍പ്പണമാണ്.
അലൗകികമായ സ്നേഹത്തിന്റെ കയ്യൊപ്പ്.
ഈ മണ്ണിനെ ഉണര്‍ത്തുന്ന സങ്കീര്‍ത്തനമാണ്.
ആദര്‍ശപ്രബുദ്ധതയുടെ പര്യായമായ വഴിത്താരകള്‍ സൃഷ്ടിച്ച്
എതിര്‍പ്പുകളെ പുഞ്ചിരിയോടെ നേരിട്ട്
കനല്‍പഥങ്ങള്‍ താണ്ടി
കര്‍മ്മചൈതന്യംകൊണ്ട് ജനശ്രദ്ധനേടിയവര്‍
കര്‍മ്മമേഖലകള്‍ക്കൊപ്പം സാമൂഹ്യപ്രവര്‍ത്തനം കൂടി തപസ്യയാക്കി
ജനങ്ങള്‍ക്കൊപ്പം മാതൃകാട്ടി
തന്റെ ഇടപെടലുകത്രയും
ദീനരോധനങ്ങള്‍ വഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാക്കിമാറ്റി
ചരിത്രം തിരുത്തിയ സഹനസംസ്കൃതിയുടെ പ്രതീകകവും
ജീവാര്‍പ്പണത്തിന്റെ പര്യായവുമായ
താങ്കളുടെ സേവനത്തെ ഞങ്ങള്‍ ആദരിക്കുന്നു.
അഗ്നിപരീക്ഷണങ്ങളാല്‍ സ്ഫുടം ചെയ്തെടുത്ത
കരുത്തുറ്റമനസ്സിന്റെ ഉടമയായ താങ്കള്‍
അധികാരത്തിന്റേയും അഹങ്കാരത്തിന്റെയും സിംഹസനങ്ങളെ
അവഗണിക്കുകയും വേദോപദേശങ്ങള്‍ ശിരസ്സാവഹിച്ച്
ആദര്‍ശത്തിന്റെ കണികപോലും അടിയറവെക്കാതെ
ഹൃദയശുദ്ധിയോടെ കളങ്കരഹിതമായി
ഋജുസരണിയെ പ്രണയിക്കുകയും ചെയ്ത
താങ്കളെ ആദരിക്കാന്‍ അവസരം ലഭിച്ചതില്‍
ഞങ്ങള്‍ അഭിമാനിക്കുന്നു.

Sunday, August 31, 2014

ടോട്ടോച്ചാന്‍




കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വെയ്ക്കാതിരിക്കുക. അവരുടെ സ്വപ്നങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടേതിനേക്കാള്‍ മഹത്തരമാണ്.

ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തഗ്രന്ഥമാണ് ടോട്ടോച്ചാന്‍ . ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി ടോട്ടോചാന്‍ ഈ അനുഭവകഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാര്‍ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തില്‍ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര്‍ തന്റെ ടോമോ എന്ന സ്‌കൂളില്‍ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളില്‍ ടോട്ടോചാന്‍ ഒരു പഠനവിഷയമാണ്.

വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മുതിര്‍ന്നവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം

ചില ഭാഗങ്ങള്‍
''ടോട്ടോ, ഇനി നീ ഈ സ്‌കൂളിലെ കുട്ടിയാണ്.'' മാസ്റ്ററുടെ ആ വാക്കുകള്‍ കേട്ട നിമിഷം മുതല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതം വന്നെത്തിയാല്‍ മതിയെന്നായി ടോട്ടോചാന്. ഒരു പകലിന് വേണ്ടി ഇത്രയേറ ആഗ്രഹത്തോടെ അവള്‍ ഇന്നേവരെ കാത്തിരുന്നിട്ടില്ല. അതായിരുന്നു ടോട്ടോചാന്‍ എന്ന വികൃതിപ്പെണ്‍കുട്ടിയുടെ ഹൃദയം കവര്‍ന്ന റ്റോമോ വിദ്യാലയം. അവള്‍ക്കും അവളുടെ സഹപാഠികള്‍ക്കും പ്രിയങ്കരമായിത്തീര്‍ന്ന ഒരു പരിസരം. വേഷവിധാനത്തിനോ പാഠ്യപദ്ധതിക്കോ നല്‍തുന്നതിനേക്കാള്‍ വലിയ പരിഗണന, കുട്ടികള്‍ കഴിക്കേണ്ട സ്വാദിഷ്ടമായ ഉച്ചയൂണിന് നല്‍കിയിരുന്ന ഒരു ഹെഡ്മാസ്റ്റര്‍. അവിടെ അവര്‍ സംഗീതമഭ്യസിച്ചു. കായികമത്സരങ്ങളില്‍ പങ്കെടുത്തു. അവര്‍ക്കായി വേനല്‍ക്കാലത്ത് ക്യാമ്പുകള്‍ , ചൂടുനീരുറവകളിലേക്ക് യാത്രകള്‍, നാടകാവതരണം, തുറസ്സിലെ പാചകശാല അങ്ങനെയങ്ങനെ. . . . ചിലര്‍ പാട്ടുപാടാന്‍ സമര്‍ത്ഥരായിരുന്നു; ചിലര്‍ കായിക രംഗത്ത് വിദഗ്ധര്‍. എന്തിന്, വളര്‍ന്നു വരുന്ന ഒരു ഭൗതികശാസ്ത്രജ്ഞന്‍ പോലുമുണ്ടായിരുന്നു കൂട്ടത്തില്‍.

ഏവരും കടപ്പെട്ടിരിക്കുന്നത് ഒരാളോടാണ് ടോട്ടോചാനെ കാണുമ്പോഴെല്ലാം ''ദാ, നോക്ക് നേരായിട്ടും നീയൊരു നല്ല കുട്ട്യാ'' എന്ന് ഓര്‍മ്മിപ്പിച്ച സ്‌നേഹനിധിയും ഭാവനാശാലിയുമായ ഹെഡ്മാസ്റ്റര്‍ കൊബായാഷിയോട്. സംശയമില്ല. സമാനമായ പ്രോത്സാഹനവാക്കുകള്‍ തന്നെയാവും അദ്ദേഹം മറ്റ് വിദ്യാര്‍ത്ഥികളോടും പറഞ്ഞിരിക്കുക. മാസ്റ്ററുടെ സ്‌നേഹം കുട്ടികള്‍ക്ക് ആവേശഭരിതമായ ജീവിതത്തിന് വേണ്ട അസ്ഥിവാരമായിരുന്നു. അദ്ദേഹമുള്ള പള്ളിക്കൂടമോ അവര്‍ക്ക് വീട്ടില്‍ നിന്നകലെ ഒരു വീടും.

പുതിയ സ്‌കൂള്‍ ടോട്ടോചാന്റെ ഹൃദയത്തെ കീഴടക്കികളഞ്ഞിരുന്നു. എന്നും സ്‌കൂളില്‍ വരണം. അവധിയേ വേണ്ട. ആ സ്‌കൂളിലെ ക്ലാസ്മുറികള്‍ക്കുമുണ്ടായിരുന്നു പ്രത്യേകതകള്‍. ട്രയിനിന്റെ രൂപത്തിലായിരുന്നു അവിടെയുള്ള ക്ലാസ്മുറികള്‍. അതായിരുന്നു ടോട്ടോയെ ആദ്യമായി ആകര്‍ഷിച്ചതും, അവള്‍ക്ക് സ്‌കൂളിനോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിച്ചതും. അവളതിന് 'തീവണ്ടിപ്പള്ളിക്കൂടം' എന്നു പേരിട്ടു. വേറെയുമുണ്ടായിരുന്നു റ്റോമോയിലെ വിശേഷങ്ങള്‍. അവിടുത്തെ ഉച്ചയൂണിനു പോലും രസം കണ്ടെത്തിയിരുന്നു, ഹെഡ്മാസ്റ്റര്‍ കൊബായാഷി. ''കടലില്‍ നിന്നുള്ള പങ്കും മലകളില്‍ നിന്നുള്ള പങ്കും'' എന്നതായിരുന്നു കുട്ടികളോടുള്ള ഹെഡ്മാസ്റ്ററുടെ ചോദ്യം.

മത്സ്യം, കൊഞ്ച്, ചിപ്പിയും, ഞണ്ടും പോലുള്ള കടല്‍ ജീവികളുടെ മാംസം എന്നിവയൊക്കെയാണ് കടലില്‍ നിന്നുള്ളവ. മലകളില്‍ നിന്നുള്ള വിഭവങ്ങള്‍ പച്ചക്കറികള്‍, ആട്, കോഴി, പന്നി എന്നിങ്ങനെ.

ജപ്പാനില്‍ ഊണുകഴിക്കും മുമ്പ് പറയും ''ഇറ്റാദാകിമാസു'' ''ഞാന്‍ വിനയപൂര്‍വ്വം ഇതില്‍ പങ്കുചേരുന്നു'' എന്നര്‍ത്ഥം വരുന്ന ഉപചാരവാക്ക്. എന്നാല്‍ റ്റോമോഗാക്വെനിലെ ഉച്ചയൂണാരംഭിക്കുന്നത് ഒരു ഗാനത്തോടെയാണ്. കൊബായാഷി മാസ്റ്റര്‍ പ്രത്യേകമായി രചിച്ച 'ഊണിനു മുമ്പുള്ള പാട്ട്'. ഒരു സംഗീതജ്ഞന്‍ കൂടിയാണ് മാസ്റ്റര്‍. 'ഊണിനു മുമ്പുള്ള പാട്ട്' അദ്ദേഹം ഒരു പഴഞ്ചൊല്ലിന്റെ താളത്തിലാണുണ്ടാക്കിയത്. ഊണിന് മുമ്പ് ജപ്പാന്‍കാര്‍ പാടിവരാറുള്ള ഒരു പഴമ്പാട്ട് എന്ന് തന്നെ ആ ശീലിനെക്കുറിച്ച് റ്റോമോയില്‍ പഠിച്ച കുട്ടികള്‍ മിക്കവരും വര്‍ഷങ്ങള്‍ക്കുശേഷവും ഉറച്ചു വിശ്വസിച്ചു. അത്രയേറെ സമര്‍ത്ഥമായാണ് പഴഞ്ചൊല്ലിന്റെ ഈണത്തില്‍ മാസ്റ്റര്‍ വരികളും വാക്കുകളും ചേര്‍ത്തു വെച്ചത്. പാട്ട് ഇങ്ങനെയായിരുന്നു.
'ചവച്ചരച്ചിറക്കിടാം
കഴിച്ചിടുന്നതൊക്കെയും
ചവച്ചരച്ചു മെല്ലവേ
ഇറച്ചി ചോറു മീന്‍കറീം'

ഈ ഈരടികള്‍ പാടിയശേഷം മാത്രമേ കുട്ടികള്‍ സര്‍വസാധാരണമായ ഉപചാരവാക്കിലേയ്ക്ക് പ്രവേശിക്കുകയുള്ളൂ. ഇങ്ങനെ റ്റോമോയിലെ വിശേഷങ്ങളോരോന്നോരോന്നായി തെത്സുകോ വരച്ചുകാട്ടി.

തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാന്‍, അവളുടെ സ്‌കൂളിനെക്കുറിച്ച് കൂമ്പാരക്കണക്കിന് വിശേഷങ്ങളാണ് നമ്മോട് പറയുന്നത്. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്‍കാന്‍ - അവര്‍ അദ്ധ്യാപകരോ രക്ഷാകര്‍ത്താക്കളോ മുത്തശ്ശീമുത്തച്ഛന്മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊള്ളട്ടെ- ഒരു പാടൊരുപാടുണ്ട്, കുറോയാനഗിയുടെ പക്കല്‍ . ജപ്പാനിലെ ബെസ്റ്റ് സെല്ലറായ ടോട്ടോചാന്‍ എല്ലാ വിധ ഊറ്റത്തോടെയും ഊട്ടിയുറപ്പിക്കുന്ന സന്ദേശം ഇതാകുന്നു:
'നൂറുപൂക്കള്‍ വിരിയട്ടെ
ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ'

****

ടോട്ടോചാന് ഒരു ശീലമുണ്ടായിരുന്നു. ടോയ്‌ലറ്റില്‍ പോയതിനുശേഷം അവള്‍ കുഴിയിലേക്ക് എത്തിവലിഞ്ഞു നോക്കും. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അവളിതു ചെയ്യുമായിരുന്നു. പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങുന്നതിനും മുമ്പ്, അനേകം കുഞ്ഞുതൊപ്പികള്‍ ഇത്തരത്തില്‍ അവള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വിലപിടിപ്പുള്ള പനമ്പുകൊണ്ടു നിര്‍മ്മിച്ച അപൂര്‍വ്വമായ ഒന്നും വെള്ളത്തൂവാല തുന്നിച്ചേര്‍ത്ത മറ്റൊന്നും ഉള്‍പ്പടെ. അക്കാലത്തെ ടോയ്‌ലറ്റുകള്‍ ആധുനികരീതിയില്‍ നിര്‍മ്മിച്ചവയായിരുന്നില്ല. സ്ലാബിനടിയില്‍ ഓവുകളോടുകൂടിയ വലിയൊരു കുഴി തയ്യാറാക്കുകയാണ് പതിവ്. ഈ കുഴിയില്‍ തന്റെ ഹാറ്റുകള്‍ ഒഴുകിനടക്കുന്നത് അവള്‍ക്കു കാണാം. ടോയ്‌ലറ്റ് ഉപയോഗിച്ചുകഴിഞ്ഞാല്‍ അതിലേക്ക് എത്തിവലിഞ്ഞു നോക്കരുതെന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.

അന്നേ ദിവസം ക്ലാസ്സ് തുടങ്ങുന്നതിനുമുമ്പു് ടോട്ടോചാന് ടോയ്‌ലറ്റിലേക്ക് പോകേണ്ടി വന്നു. അമ്മയുടെ വിലക്ക് ഓര്‍ക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ അറിയാതെ താഴേക്കു നോക്കിപ്പോയി ആ ഒരു നിമിഷത്തില്‍ പഴ്‌സിലെ പിടി ഒന്നയഞ്ഞിരിക്കണം. അതു കൈയില്‍ നിന്നും വഴുതിവീണു; വെള്ളം തെറിപ്പിച്ചു കൊണ്ട് കുത്തനെകുഴിയിലേക്ക്. യ്യോ! താഴെ ഇരുട്ടിലേക്കു് കണ്ണും നട്ട് ഒരപശബ്ദം പുറപ്പെടുവിക്കാനേ അവള്‍ക്കു കഴിഞ്ഞുള്ളൂ.

പക്ഷേ കുത്തിയിരുന്നു് കരയാന്‍ ടോട്ടോ കൂട്ടാക്കിയില്ല; പഴ്‌സ് ഉപേക്ഷിക്കാനും. അവള്‍ നേരെ വാച്ചറുടെ ഷേഡ്ഡിലേക്കോടി. തോട്ടപ്പണിക്കുപയോഗിക്കുന്ന ഒരു കൂറ്റന്‍ മണ്‍വെട്ടി പണിപ്പെട്ടെടുത്തുകൊണ്ടുവന്നു. തടിയില്‍ പണിത പിടിക്കു തന്നെ അവളുടെ രണ്ടിരട്ടി നീളമുണ്ടായിരുന്നു. പക്ഷേ അതൊരു പ്രശ്‌നമേയല്ലെന്ന ഭാവത്തില്‍ മണ്‍വെട്ടിയും തോളിലേറ്റി അവള്‍ സ്‌കൂളിന്റെ പിന്‍വശത്തേക്കു നടന്നു. ഓവുചാല്‍ അവസാനിക്കുന്ന സ്ഥലം എത്ര ശ്രമിച്ചിട്ടുമവള്‍ക്കു കണ്ടുപിടിക്കാനായില്ല. ടോയലറ്റിന്റെ പിന്മതിലിനു പുറത്തായിരിക്കും അതു ചെന്ന് നില്‍ക്കുന്നതെന്നായിരുന്നു അവളുടെ ധാരണ.

കുറെ നേരത്തെ പരിശ്രമത്തിനുശേഷം അവളതു കണ്ടെത്തി. അല്പം അകലെയായി കോണ്‍ക്രീറ്റിലുള്ള ഒരു ചെറിയ സ്ലാബ്. വളരെകഷ്ടപ്പെട്ട് അവള്‍ സ്ലാബുയര്‍ത്തി. താന്‍ തിരഞ്ഞ 'സംഭവം' തന്നെയാണിതെന്നു് അവള്‍ക്ക് ബോധ്യമായി. പതുക്കെ തല ഉള്ളിലേക്ക് കടത്തി.

'യ്യോ! ഇതു് കുഹോന്‍ബസതു കൊളത്തിന്റത്രയുമുണ്ടല്ലോ!' ടോട്ടോചാന്‍ അറിയാതെ പറഞ്ഞുപോയി.
അവള്‍ പണി ആരംഭിച്ചു. ആദ്യംപേഴ്‌സ് കണ്ടേക്കുമെന്ന് അവള്‍ക്കു തോന്നിയ ഭാഗത്തു നിന്ന് അഴുക്കു കുറേശ്ശെ കോരി മാറ്റാന്‍ തുടങ്ങി. മൂന്നു ടോയ്‌ലറ്റുകളിലേയും ഓവുകള്‍ ചെന്നു ചേരുന്ന കൂറ്റന്‍ ടാങ്ക്; ഇരുട്ടു നിറഞ്ഞതും ആഴമേറിയതും. ടോട്ടോചാന്റെ കുഞ്ഞു തല അപകടമാംവിധം ദ്വാരത്തിനുള്ളിലായിരുന്നു. അവള്‍ ഉള്ളില്‍ വീണു പോകാന്‍ തന്നെ ഇടയുണ്ട്. കുറേക്കൂടി സുരക്ഷിതമായ സ്ഥാനത്തിരുന്ന് കുറേശ്ശെ കോരുക മാത്രമേ നിര്‍വ്വാഹമുള്ളൂ എന്ന് അവള്‍ക്ക് മനസ്സിലായി. ഉള്ളിലുള്ള പദാര്‍ത്ഥങ്ങള്‍ കോരിയെടുത്ത്, അവള്‍ ദ്വാരത്തിനു ചുറ്റുമായി നിക്ഷേപിച്ചുകൊണ്ടിരുന്നു. ഓരോ തവണയും ടോട്ടോചാന്‍ മണ്‍വെട്ടിയിലെ വസ്തുക്കള്‍ നന്നായി പരിശോധിച്ചു. പേഴ്‌സ് കണ്ടുപിടിക്കാന്‍ ഇത്രയേറെ കഷ്ടപ്പെടേണ്ടിവരുമെന്നവള്‍ കരുതിയിരുന്നില്ല. നേരം ഒരുപാടായി. അവള്‍ കോരിക്കൊണ്ടിരുന്നു. പേഴ്‌സെവിടെ? പേഴ്‌സ് പോയിട്ടു് അതിന്റെ പൊടി പോലും കാണാനില്ല. ഒടുവില്‍ മണി മുഴങ്ങി. ക്ലാസ് ആരംഭിക്കാന്‍ സമയമായി.
ഇനിയിപ്പൊ എന്താ ചെയ്ക? അവള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എന്തായാലും ഇത്രയുമായസ്ഥിതിക്ക് കുറച്ചു കൂടി നോക്കുക തന്നെ. പൂര്‍വ്വാധികം വാശിയോടെ അവള്‍ തിരച്ചില്‍ തുടര്‍ന്നു.

ഇതിനിടെ മാസ്റ്റര്‍ അതുവഴി വന്നു. അപ്പോഴേക്കും കുഴിക്കരികില്‍ അഴുക്കിന്റെ ഒരു കൂമ്പാരം തന്നെ ആയിക്കഴിഞ്ഞിരുന്നു. 'ടോട്ടോ നീയെന്താ ചെയ്യണേ?' മാസ്റ്റര്‍ ചോദിച്ചു.
'എന്റെ പേഴ്‌സ് ടോയ്‌ലറ്റില്‍ വീണു' തിരച്ചിലിനിടയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ പറഞ്ഞു.

'ഉവ്വോ, നടക്കട്ടെ' തന്റെ പതിവുശൈലിയില്‍ കൈകള്‍ പിന്നില്‍ കെട്ടി അദ്ദേഹം നടന്നകന്നു.

നേരം കടന്നു പൊയ്‌ക്കൊണ്ടിരുന്നു. അവള്‍ക്കിതുവരെയും പഴ്‌സ് കണ്ടെത്താനായില്ല. കൂനയുടെ ഉയരം കൂടിക്കൂടി വന്നു. ഗന്ധവും.
മാസ്റ്റര്‍ വീണ്ടും വന്നു. 'കിട്ടിയോ?'
'ഇല്ല്യ' കൂനകള്‍ക്കിടയില്‍നിന്ന് ടോട്ടോ കഴുത്തുയര്‍ത്തി. മുഖം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു. കവിളുകള്‍ വല്ലാതെ ചുവന്നിരുന്നു.
അവളുടെ അടുത്തേക്ക് സ്വല്‍പം കൂടെ നീങ്ങി നിന്ന് സൗഹൃദഭാവത്തില്‍ അദ്ദേഹം പറഞ്ഞു. ' തെരഞ്ഞുകഴിഞ്ഞാലേ, ഒക്കേം തിരികെ കോരിയിടണം എന്താ ഇട്വോ?' ശേഷം പഴയമട്ടില്‍ അദ്ദേഹം നടന്നു മറഞ്ഞു.

Saturday, August 30, 2014

ബിപിന്‍ചന്ദ്രക്ക് ആദരം

ചരിത്രം ആരും വരച്ച വഴികളിലൂടെയല്ല കടന്നുപോയത്. അത് ഓമ്മിപ്പിക്കാന്‍ ഇവിടെ ബിപിന്‍ചന്ദ്ര ഇവിടുണ്ടായിരുന്നു..... ഇനി   ?????
ബിപിന്‍ ചന്ദ്ര (1928-2014)

പ്രമുഖ ചരിത്രകാരന്‍ബിപിന്‍ ചന്ദ്ര (86) അന്തരിച്ചു. ഇന്ത്യയുടെ സാമ്പത്തിക ചരിത്രം എഴുതിയ ചരിത്രകാരന്മാരില്‍ പ്രമുഖനാണ് ബിപിന്‍ ചന്ദ്ര. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുഡ്ഗാവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ 1928ലായിരുന്നു ബിപിന്‍ ചന്ദ്രയുടെ ജനനം. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലുമായി ഉപരിപഠനം നടത്തി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചു.
ദ റൈസ് ആന്‍ഡ് ഗ്രോത്ത് ഒഫ് ഇക്കണോമിക് നാഷണലിസം എന്ന പുസ്തകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ജനാധിപത്യത്തിന്റെ നാമത്തില്‍, ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യയിലെ ഇടതുപക്ഷം ഒരു വിമര്‍ശനം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

കെ എന്‍ പണിക്കര്‍ പറയുന്നു
ബിപന്‍ചന്ദ്രയുടെ നിര്യാണത്തോടെ പ്രമുഖനായ ചരിത്രകാരനെയും ഉദാരമതിയായ വ്യക്തിയെയുമാണ് സമൂഹത്തിന് നഷ്ടമായത്. ആധുനിക ധൈഷണിക അപഗ്രഥനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ അദ്ദേഹം ഇന്ത്യന്‍ ചരിത്രരചനയില്‍ സാരമായ മാറ്റങ്ങള്‍ക്ക് വഴിവച്ചു. മാര്‍ക്സിസ്റ്റ് വിശകലനരീതി ഉപയോഗിച്ചിരുന്ന ബിപന്‍ ചരിത്രരചനക്ക് പുതിയ മാനം നല്‍കി. അധ്യാപകനെന്ന നിലയില്‍ ആദര്‍ശപുരുഷനായിരുന്നു അദ്ദേഹം. പഠിപ്പിക്കുകയെന്നത് എന്നും ആവേശമായി കണ്ടു. രണ്ടും മൂന്നും മണിക്കൂര്‍ നീളുന്ന പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ അധ്യാപനരീതി. അധ്യാപനത്തോടൊപ്പം ചരിത്ര ഗവേഷണത്തിലും തല്‍പരനായിരുന്നു. പല മൗലികഗ്രന്ഥങ്ങളും രചിച്ചുവെങ്കിലും ആദ്യഗ്രന്ഥമായ ഇക്കണോമിക് നാഷണലിസം, വര്‍ഗീയതയെക്കുറിച്ചുള്ള ഗവേഷണഗ്രന്ഥം എന്നിവ എടുത്തുപറയേണ്ടതാണ്.
അദ്ദേഹം എഴുതിയ ടെക്സ്റ്റ്ബുക്കുകള്‍ പത്തു പതിനഞ്ച് വര്‍ഷമായി കുട്ടികളോടൊപ്പം മുതിര്‍ന്നവരും വായിച്ച ഗ്രന്ഥങ്ങളാണ്. ഭഗത്സിങ്ങിനോട് വലിയ ആരാധനയായിരുന്നു. തന്റെ അവസാന ഗ്രന്ഥം ഭഗത്സിങ്ങിനെക്കുറിച്ചായിരിക്കുമെന്ന് പറയാറുണ്ടായിരുന്നു. അത് എഴുതിത്തീര്‍ത്തോ എന്ന് സംശയമാണ്. ആരോഗ്യം അത്ര മെച്ചമായിരുന്നില്ല. വര്‍ഗീയതക്കെതിരായ സമരത്തിന്റെ മുന്നിലുണ്ടായിരുന്ന ബിപന്‍ അതേക്കുറിച്ച് ആദ്യ കാലംമുതല്‍ എഴുതിവന്നു. വര്‍ഗീയതക്കെതിരെ എന്നും ഊര്‍ജസ്വലനായി സംസാരിക്കുകയും ചെയ്തു. അതുകൊണ്ട് സംഘപരിവാരത്തിന് ബിപനെ ഇഷ്ടമായിരുന്നില്ല. ഫാസിസ്റ്റ് സംഘടനകളുടെ വിദ്വേഷ രാഷ്ട്രീയത്തെയും വിഷലിപ്ത പ്രചാരണങ്ങളെയും തുറന്നുകാട്ടിക്കൊണ്ടിരുന്നു.
ബിപന്‍ചന്ദ്ര അസാധാരണ വ്യക്തിത്വമാണ്. ഇത്രയും അര്‍പ്പണബോധത്തോടെ ചരിത്രഗവേഷണ- പഠനങ്ങളെ മുന്നോട്ടുകൊണ്ടുപോയവര്‍ കുറവാണ്; പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍. അതുകൊണ്ട് ആ മാതൃക പുതിയ തലമുറയ്ക്ക് പാഠമാകേണ്ടതാണ്. എന്റെ അടുത്ത സുഹൃത്തായിരുന്നു ബിപന്‍. രണ്ടരപതിറ്റാണ്ടിലധികം അദ്ദേഹത്തോടൊപ്പം പഠിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു. ചരിത്രരചനയുടെ സൂക്ഷ്മതലങ്ങളിലേക്ക് എനിക്ക് പോകാന്‍ കഴിഞ്ഞതില്‍ ബിപന്റെ സ്വാധീനമുണ്ടെന്നു പറയാന്‍ സങ്കോചമില്ല.

Monday, August 25, 2014

അനന്തമൂര്‍ത്തിക്ക് ആദരം


ഉറച്ച നിലപാടുകളും സര്‍ഗാത്മക ചിന്തകളുമായി ദേശവും കടന്ന് സഞ്ചരിച്ച പ്രതിഭക്കുമേല്‍ ചിത ആളിത്തുടങ്ങവേ ആയിരങ്ങള്‍ മനസ്സാ വിടചൊല്ലി. കര്‍ണാടകയിലെ ചെറുഗ്രാമമായ മെലിംഗയില്‍നിന്ന് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് വളര്‍ന്ന യുഗപുരുഷന്‍ ഇനി ഇല്ല.
കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ മെലിംഗ ഗ്രാമത്തില്‍ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21നാണ് യു.ആര്‍. അനന്തമൂര്‍ത്തി ജനിച്ചത്. മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ഇംഗ്ളണ്ടിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. തിരിച്ചത്തെിയ മൈസൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് അധ്യാപകനായി.
1970ല്‍ സംസ്കാര എന്ന നോവല്‍ പുറത്തിറങ്ങിയതോടെ രാജ്യത്തെ പ്രമുഖ എഴുത്തുകാരുടെ നിരയിലേക്കുയര്‍ന്നു. അവസ്ഥ, ഭാരതീപുര, ഭാവ, ബാര എന്നിവയാണ് പ്രശസ്തമായ മറ്റ് കൃതികള്‍. പല നോവലുകളും ചലച്ചിത്രഭാഷ്യങ്ങളായി.
1987ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി.1991ല്‍ ഉദ്യോഗസ്ഥ മേധാവിത്വം കണ്ട് മടുത്ത് വി.സി സ്ഥാനം രാജിവെച്ചൊഴിഞ്ഞു. 1992 ല്‍ നാഷണല്‍ ബുക് ട്രസ്റ്റിന്റെ ചെയര്‍മാനായി. അടുത്ത വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റായി. ജെ.എന്‍.യുവിലുള്‍പ്പടെ വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. 2012 ല്‍ കര്‍ണാടകയിലെ സെന്‍ട്രല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറുമായി.
കര്‍ണാടകയിലെ ആധുനിക സാഹിത്യത്തിന്‍െറ മുഖ്യ പ്രയോക്താക്കളിലൊരാളായിരുന്നു.നോവലിസ്റ്റ്, കഥാകൃത്ത്, കവി, നിരൂപകന്‍, അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനായിരുന്നു. 1994 ല്‍ ജ്ഞാനപീഠം ലഭിച്ചു. 1998 ല്‍ രാജ്യം പത്ഭൂഷന്‍ നല്‍കി ആദരിച്ചു.
ഭാര്യ: എസ്തര്‍, മകന്‍: ശരത്, മകള്‍: അനുരാധ.


ജ്ഞാനപീഠ പ്രസംഗം ഇവിടെ 
 കൂടുതല്‍ വിവരം ഇവിടെ
വീഡിയോ ഇവിടെ 

Monday, August 18, 2014

മഞ്ജുമാര്‍ നാണിക്കട്ടെ....

 
ഇതാണു സ്നേഹം
എണ്ണക്കച്ചവടക്കാരുടെ വാലാകുന്നതല്ല

Friday, August 15, 2014

സ്വാതന്ത്ര്യം

ജവഹര്‍ലാല്‍നെഹ്രു വിന്റെ പ്രസംഗം ഇവിടെ ക്ലിക്ക് ചെയ്യു

1947 ആഗസ്റ്റ് 14



Tuesday, August 5, 2014

ഓ ഹിരോഷിമാ....


ഇനിയൊരു യുദ്ധം വേണ്ട

യുദ്ധമല്ല, നമുക്കു വേണ്ടത് ജീവിതം

സാധാരണ ജനങ്ങള്‍ക്ക്,
ഏതു രാജ്യക്കാരായാലും
പരസ്പര ശത്രുതയില്ല.
പിന്നെ
ആര്‍ക്കു വേണ്ടിയാണ് യുദ്ധം ?

ഹരിത കെ എച്ച്
ആന്‍ ഫ്രാങ്ക്
റേച്ചല്‍ കെറി
സഡാക്കോ കൊക്കുകള്‍
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമാനതകളില്ലാത്ത പൈശാചികതയുടെ നിത്യസ്‌മാരകങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. ചരിത്ര കാലഘട്ടത്തില്‍ മനുഷ്യന്‍ മനുഷ്യനോടു ചെയ്‌ത ഏറ്റവും വലിയ ക്രൂരത. ഞൊടിയിടകൊണ്ട് സമസ്‌ത ജീവജാലങ്ങളേയും തുടച്ചുനീക്കി ഹരിതഭൂമിയെ ഊഷരഭൂമിയാക്കി മാറ്റാന്‍ കെല്‍പുള്ള അണ്വായുധം ജീവന്റെ അതിജീവനത്തെ അപകടകരമാംവിധം അസ്ഥിരപ്പെടുത്തിയിരിക്കുന്നു.

രണ്ടാംലോക മഹായുദ്ധത്തിന്റെ ഒന്നാം പാദത്തില്‍ (1939-41) അച്ചുതണ്ട് ശക്തികള്‍ (ഇറ്റലി - ജര്‍മ്മനി - ജപ്പാൻ‍) വന്‍ മുന്നേറ്റം നടത്തി. യൂറോപ്യന്‍ വന്‍കര ഏറെക്കുറെ പൂര്‍ണ്ണമായി ഹിറ്റ്ലറുടെ നിയന്ത്രണത്തിലായി. ഏഷ്യയില്‍ ജപ്പാന്‍ അതിദ്രുതം മുന്നേറി. ബ്രിട്ടനും ഫ്രാന്‍സും നേതൃത്വം നല്‍കുന്ന സഖ്യശക്തികള്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങി. ജര്‍മ്മനിയുടെ റഷ്യന്‍ ആക്രമണത്തോടെയാണ് യൂറോപ്പില്‍ യുദ്ധത്തിന്റെ ഗതി മാറുന്നത്. ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തില്‍ റഷ്യന്‍ ജനത നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പില്‍ മൊത്തം ജനസംഖ്യയുടെ ഇരുപത് ശതമാനം - ഏകദേശം 2 കോടി റഷ്യക്കാര്‍ - കൊല്ലപ്പെട്ടു. കമ്യൂണിസ്‌റ്റ് റഷ്യയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരനും ശക്തനുമായ ഏകാധിപതി - അഡോള്‍ഫ് ഹിറ്റ്ലര്‍ - പരാജയത്തിന്റെ പനിനീർ കുടിച്ച് കാമുകി ഇവാ ബ്രൌണിനൊപ്പം ആത്മഹത്യ ചെയ്‌തു.

1940 ജൂണ്‍ 11ന് സഖ്യകക്ഷികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇറ്റലി 1942 അവസാനമാകുമ്പോഴേയ്‌ക്കും പരാജയത്തിന്റെ വഴിയിലായി. ഇറ്റലിയിലെ ഫാസിസ്‌റ്റ് വിരുദ്ധ ശക്തികള്‍ മുസ്സോളിനിയെ പുറത്താക്കി. 1945 ഏപ്രില്‍ 28ന് മുസ്സോളിനിയേയും ഭാര്യയേയും വെടിവെച്ചു കൊന്നതോടെ ഫാസിസത്തിന് ഇറ്റലിയില്‍ അന്ത്യമായി.

ഹിറ്റ്ലറും മുസ്സോളിനിയും വീണെങ്കിലും കിഴക്കന്‍ ഏഷ്യയില്‍ ജനറല്‍ ടോജോയുടെ ജപ്പാന്‍ മുന്നേറ്റം തുടര്‍ന്നു. 1941ല്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതിനെതുടര്‍ന്ന് ബ്രിട്ടനും അമേരിക്കയും ജപ്പാനോട് യുദ്ധം പ്രഖ്യാപിച്ചു. 1817-1825 കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജെയിംസ് മണ്‍റോ ആവിഷ്‌ക്കരിച്ച 'മണ്‍റോ സിദ്ധാന്ത' പ്രകാരം അമേരിക്കന്‍ വന്‍കരകള്‍ക്ക് പുറത്ത് രാഷ്‌ട്രീയ - സൈനിക ഇടപെടലുകള്‍ അമേരിക്ക നടത്തിയിരുന്നില്ല. ലീഗ് ഓഫ് നേഷന്‍സില്‍ അമേരിക്ക അംഗമാകാതിരുന്നത് ഇതുമൂലമാണ്. സാര്‍വ്വദേശീയ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഈ 'ഒറ്റപ്പെടല്‍ നയം' (Isolation Policy) എന്നന്നേയ്‌ക്കുമായി അവസാനിപ്പിച്ച് അമേരിക്ക രണ്ടാംലോക മഹായുദ്ധത്തില്‍ പ്രവേശിച്ചത് പേള്‍ ഹാര്‍ബര്‍ ആക്രമണത്തെത്തുടര്‍ന്നാണ്.

രണ്ടാംലോക മഹായുദ്ധത്തിന്റെ രണ്ടാംപാദത്തില്‍ (1941-1945) സോവിയറ്റ് ചെമ്പടയുടെ മുന്നേറ്റം സാമ്രാജ്യത്വശക്തികളെ അലോസരപ്പെടുത്തി. സോവിയറ്റ് സ്വാധീനമേഖലകള്‍ വിപുലമാകുന്നത് മുതലാളിത്തശക്തികളുടെ സൈനിക - രാഷ്‌ട്രീയ - സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്നതിനാല്‍ സോവിയറ്റ് ഇതര സഖ്യകക്ഷികളുടെ സഖ്യത്തിന് 1940കളില്‍ത്തന്നെ ബ്രിട്ടനും അമേരിക്കയും ശ്രമിച്ചിരുന്നു. 1941 ആഗസ്‌ത് 14ന് അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ്‌വെല്‍റ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ന്യൂഫൌണ്ട്ലാന്റിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു യുദ്ധക്കപ്പലില്‍ ഒത്തുചേര്‍ന്ന് നടത്തിയ പ്രഖ്യാപനം ഇതിനുള്ള തുടക്കമായിരുന്നു. 'അറ്റ്ലാന്റിക് ചാര്‍ട്ടർ‍' എന്നറിയപ്പെട്ട എട്ട് തത്വങ്ങള്‍ അടങ്ങിയ ഈ പ്രഖ്യാപനമാണ് ഐക്യരാഷ്‌ട്രസഭയുടെ രൂപീകരണത്തിന് അടിത്തറയിട്ടത്. "എല്ലാ രാജ്യങ്ങള്‍ക്കും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും അസംസ്‌കൃത വസ്‌തുക്കള്‍ ശേഖരിക്കാനുള്ള അവകാശമുണ്ടായിരിക്കും'' എന്ന ആറാമത്തെ തത്വത്തില്‍ സോഷ്യലിസ്‌റ്റ് സമ്പദ് വ്യവസ്ഥയുടെ നിരാസം അടങ്ങിയിട്ടുണ്ട്. സോവിയറ്റ് സ്വാധീനമേഖലകളില്‍ "മാര്‍ക്കറ്റ് ഇല്ലാത്ത സോഷ്യലിസ്‌റ്റ് സമ്പദ് വ്യവസ്ഥകൾ‍'' ഉണ്ടാകാതിരിക്കണമെന്ന ലക്ഷ്യം ഇതിനുണ്ടായിരുന്നു.

1945 ആയപ്പോഴേയ്‌ക്കും ജപ്പാനടക്കമുള്ള അച്ചുതണ്ട് ശക്തികളുടെ പതനം പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് പോസ്‌റ്റ് ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളി എന്ന ന്യായം പറഞ്ഞ് അമേരിക്ക അണ്വായുധം പ്രയോഗിക്കുന്നത്. പരാജയം സുനിശ്ചിതമായ ജപ്പാനുമേല്‍ ആറ്റംബോംബ് പ്രയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത് യുദ്ധനീതിക്ക് വിരുദ്ധവുമാണ്. എന്നാല്‍ "മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ ചൂഷണവും ഹൃദയശൂന്യമായ രൊക്കം പണവും'' മാത്രം അവശേഷിപ്പിച്ച മുതലാളിത്ത സാമ്രാജ്യത്വത്തിന് ലോകാധിപത്യം നേടാന്‍ ഹിരോഷിമയും നാഗസാക്കിയും അനിവാര്യമായിരുന്നു.

ശാന്തസമുദ്രത്തിലെ ടിനിയന്‍ ദ്വീപിലെ നോര്‍ത്ത് ഫീല്‍ഡ് എയര്‍ബേസില്‍നിന്ന് കുതിച്ചുയര്‍ന്ന 'എ നോല ഗേ' എന്ന ബി -29 യുദ്ധവിമാനം 1945 ആഗസ്‌ത് 6ന് പുലര്‍ച്ചെ 8.15ന് ഹോന്‍സു ദ്വീപിലെ ഹിരോഷിമ നഗരത്തില്‍ 'ലിറ്റില്‍ ബോയ്' എന്നു പേരിട്ട യുറേനിയം -235 ആറ്റംബോംബ് വര്‍ഷിച്ചു. 9700 പൌണ്ട് (ഏകദേശം 4000 കിലോഗ്രാം) ഭാരമുള്ള ഈ കൊച്ചുരാക്ഷസന്‍ 11 കിലോമീറ്റര്‍ ചുറ്റളവില്‍ അഗ്നിവലയം സൃഷ്‌ടിച്ച് സര്‍വ്വനാശം വിതച്ചു. ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും 43 സെക്കന്റിനുള്ളില്‍ കത്തിച്ചാമ്പലായി. ഒരു ലക്ഷത്തോളം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകള്‍ തുടര്‍ദിവസങ്ങളില്‍ അണുവികിരണമേറ്റ് മരിച്ചു. ഹിരോഷിമയിലെ മൊത്തം ജനസംഖ്യ 3 ലക്ഷമായിരുന്നു എന്നോര്‍ക്കുക. "അതിഭീകരവും അവിശ്വസനീയവുമായ ഉയരത്തില്‍ തിളച്ചുയരുന്ന കൂണ്‍ മേഘം (Mushroom Cloud) നഗരത്തെ മൂടി'' എന്നാണ് ബി-29ന്റെ പൈലറ്റ് പോള്‍ ടിബറ്റ്സിന്റെ വിവരണം.

ഹിരോഷിമയിലെ കരളലിയിക്കുന്ന കാഴ്‌ചകള്‍ സാമ്രാജ്യത്വത്തിന്റെ ക്രൌര്യം ഒട്ടും കുറച്ചില്ല. 1945 ആഗസ്‌ത് 9ന് രാവിലെ 11.02ന് ബോക്‌‌സ് കാര്‍ എന്ന യുദ്ധവിമാനം "ഫാറ്റ്മാൻ‍'' എന്നു പേരിട്ട 4500 കിലോ ഭാരമുള്ള പ്ളൂട്ടോണിയം ബോംബ് നാഗസാക്കിയുടെ മേല്‍ വര്‍ഷിച്ചു. 75000 പേര്‍ തല്‍ക്ഷണം കരിഞ്ഞ് ചാരമായി. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം നടത്തിയ ആറ്റംബോംബ് ആക്രമണങ്ങള്‍ സാമ്രാജ്യത്വ യുദ്ധവെറിയുടെ ഭീകരമായ മുഖം പുറത്തുകാട്ടി.

ശാസ്‌ത്ര സാങ്കേതിക വിദ്യകളെ ചൂഷണത്തിനും സര്‍വ്വനാശത്തിനും വിനിയോഗിച്ച ചരിത്രമാണ് സാമ്രാജ്യത്വശക്തികള്‍ക്കുള്ളത്. അണ്വായുധം നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ രഹസ്യപദ്ധതി "മാന്‍ഹാട്ടണ്‍ പ്രോജക്‌ട്'' എന്നാണറിയപ്പെടുന്നത്. ബ്രിട്ടനും കാനഡയും ഈ പ്രോജക്‌ടില്‍ പങ്കാളികളാണ്. അമേരിക്കന്‍ ഭൌതികശാസ്‌ത്രജ്ഞനായ റോബര്‍ട്ട് ഓപ്പന്‍ ഹെയ്‌മര്‍ ആയിരുന്നു ശാസ്‌ത്ര ഗവേഷണത്തിന്റെ ഡയറക്‌ടർ‍. 1945 ജൂലൈ 16ന് ആദ്യത്തെ അണുബോംബ് ന്യൂ മെക്‌സിക്കോയിലെ അലമോഗോര്‍ഡോയില്‍ വിജയകരമായി പരീക്ഷിച്ചു.

1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണം വരെ അമേരിക്കന്‍ വന്‍കരകളില്‍മാത്രം ചുറ്റിത്തിരിഞ്ഞിരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ സാമ്രാജ്യത്വമോഹം യുദ്ധാനന്തരം ആഫ്രോ-ഏഷ്യന്‍ വന്‍കരകളിലേക്കും യൂറോപ്പിലേയ്‌ക്കും വ്യാപിച്ചു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യൂറോപ്യന്‍ ശക്തികളുടെ കൈകളില്‍നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിന്റെ നിയന്ത്രണവും ലോകമുതലാളിത്തത്തിന്റെ നേതൃത്വവും അമേരിക്ക ഏറ്റെടുത്തു. രണ്ടാംലോകമഹായുദ്ധം ഏറെക്കുറെ അവസാനിക്കുകയും സഖ്യശക്തികളുടെ വിജയം സുനിശ്ചിതമാവുകയും ചെയ്‌ത ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈനികശക്തിയാണ് തങ്ങളെന്ന് ലോകത്തെയാകെ ബോധ്യപ്പെടുത്താനാണ് അമേരിക്ക അണ്വായുധം പ്രയോഗിച്ചത്. യുദ്ധാനന്തര ലോകത്തിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള മനഃശാസ്‌ത്രയുദ്ധത്തിന്റെ അടിത്തറയായിരുന്നു അണ്വായുധം.

ഹിരോഷിമ - നാഗസാക്കി ആക്രമണങ്ങള്‍ക്ക് സൈനികലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സോവിയറ്റ് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി യുദ്ധാനന്തര ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടുക, മുതലാളിത്ത ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കുക, കമ്യൂണിസത്തിന്റെ വ്യാപനം തടയുക, മൂന്നാംലോക രാജ്യങ്ങളുടെമേല്‍ അധീശത്വം സ്ഥാപിക്കുക തുടങ്ങിയ സൈനീകേതര ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹിരോഷിമ - നാഗസാക്കി കൂട്ടക്കൊല നടത്തിയത്. ഇതോടൊപ്പം സര്‍വ്വ സംഹാരശേഷിയുള്ള അണ്വായുധം കൈവശമുള്ള ഏകരാഷ്‌ട്രം എന്ന നിലയില്‍ ആഗോള ശാക്തീക ബലാബലം തങ്ങള്‍ക്കനുകൂലമാക്കുക എന്ന ലക്ഷ്യവും അമേരിക്കയ്‌ക്കുണ്ടായിരുന്നു.


റേച്ചല്‍ കെറി ഇസ്രായേലില്‍



1949ല്‍ സോവിയറ്റ് യൂണിയന്‍ ആറ്റംബോംബ് നിര്‍മ്മിച്ചതോടുകൂടി ഏകധ്രുവലോകം സൃഷ്‌ടിക്കാനുള്ള അമേരിക്കന്‍ ശ്രമം വിഫലമാവുകയും ആഗോള രാഷ്‌ട്രീയത്തില്‍ ശാക്‌തിക സംതുലനം സാധ്യമാവുകയും ചെയ്‌തു. സോവിയറ്റ് യൂണിയനെ ശിഥിലീകരിച്ച് അമേരിക്കയുടെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാന്‍ യുദ്ധവെറിയനായ ട്രൂമാന്‍ 'കമ്യൂണിസത്തെ ചുറ്റിവളയുക' (Containment of Communism) എന്ന നയം സ്വീകരിച്ച് ശീതയുദ്ധത്തിന് തുടക്കംകുറിച്ചു. ശീതയുദ്ധമെന്ന ഒളിയുദ്ധത്തിലേക്ക് തന്ത്രപരമായി പിന്മാറാന്‍ സാമ്രാജ്യത്വത്തെ പ്രേരിപ്പിച്ച പ്രധാന ഘടകം സോവിയറ്റ് യൂണിയന്‍ ആണവശക്തിയായി മാറിയതാണ്.

രണ്ടാംലോക മഹായുദ്ധകാലത്ത് മുസ്സോളിനി പറഞ്ഞു "രണ്ട് ലോകങ്ങള്‍ (ജനാധിപത്യം -ഏകാധിപത്യം) തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ ഒത്തുതീര്‍പ്പുകളില്ല; ഒന്നുകില്‍ നമ്മള്‍ അല്ലെങ്കില്‍ അവർ‍''. ശീതയുദ്ധത്തിന് തുടക്കംകുറിച്ച് ട്രൂമാന്‍ ഇതേ അഭിപ്രായം ചില്ലറ മാറ്റത്തോടെ അവതരിപ്പിച്ചു; "കമ്മ്യൂണിസത്തിനെതിരായ യുദ്ധത്തില്‍ ഒന്നുകില്‍ നമ്മള്‍ അല്ലെങ്കിൽ അവർ‍. നമ്മുടെ കൂടെ നില്‍ക്കാത്തവരെല്ലാം നമ്മുടെ ശത്രുക്കളാണ് ''. 'ഭീകരതയ്ക്കെതിരായ ആഗോള'യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ജോര്‍ജ് ബുഷ് (ജൂനിയർ‍) പ്രഖ്യാപിച്ചു, "ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെല്ലാം ശത്രുപക്ഷത്താണ് ''.

ഹിറ്റ്ലറും മുസ്സോളിനിയും ട്രൂമാനും ബുഷും ഒരേ ഭാഷയില്‍ സംസാരിക്കുന്നത് സാമ്രാജ്യത്വ പ്രരൂപങ്ങളുടെ ആന്തര ഐക്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ സൃഷ്‌ടിക്കുന്ന ഒടുങ്ങാത്ത ദുരിതങ്ങളും നിലയ്‌ക്കാത്ത കണ്ണീരും സാക്ഷിനിര്‍ത്തി മണ്ണിനും മനുഷ്യനുംവേണ്ടി ബദല്‍ സാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഹിരോഷിമയും നാഗസാക്കിയും നമുക്ക് കരുത്ത് പകരും.



ഡോ. പി.ജെ വിന്‍സെന്റ്

Sunday, July 27, 2014

യൂദ്ധമേ...



യുദ്ധ തന്ത്രം എത്രശക്തമാണെന്ന് അറിയാന്‍ റൗണ്ട് അപ്പ് എന്ന സിനിമ സഹായിക്കും .സിനിമ ഇരുന്നു കാണണം. അതുമൊരു യുദ്ധവിരുദ്ധ പ്രവര്‍ത്തനമാണ്
റൗണ്ട് അപ്പ് എന്ന ഈ സിനിമ കാണുക

ഒന്നാം ലോകമഹായുദ്ധം
ജൂലായ്‌ 28 ഒന്നാം ലോക മഹാ യുദ്ധത്തിന്റെ
100 ആം വാര്ഷിക ദിനം
ഒന്നാം ലോക മഹാ യുദ്ധത്തിനു കാരണമായ
ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതു ഇന്നേക്ക് 100 വര്ഷം മുൻപായിരുന്നു.
1914-നും 1918-നുമിടയ്ക്ക് ആഗോളതലത്തിൽ അരങ്ങേറിയ സൈനിക സംഘർഷങ്ങളെ മൊത്തത്തിൽ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദിയായതു യൂറോപ്യൻ വൻ‌കരയാണ്. ദശലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട ഈ സമ്പൂർണ്ണ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ചു.
ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.
ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.
നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം
ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങൾ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്

Thursday, July 3, 2014

ബഷീര്‍




പുനലൂര്‍ രാജന്‍
'മാന്ത്രികപ്പൂച്ച' എന്ന കൃതിയുടെ കാലത്തെ (1968) ബഷീറിന്റെ ജീവിതത്തിലെ ദുഃസ്വപ്നങ്ങളുടെ കാലം എന്നുവിളിക്കാം. രണ്ടാംതവണ ഭ്രാന്താശുപത്രിയില്‍ കഴിയേണ്ടിവന്ന കാലം. രസകരവും ദുഃഖകരവുമായ അനേകം ഓര്‍മകള്‍ മിന്നിമറയുന്നു. ഞാനന്ന് ബഷീറിന്റെ ബേപ്പൂരിലുള്ള വീടിനടുത്താണ് താമസം. എന്ത് കാര്യത്തിനും ഞങ്ങള്‍ പരസ്​പരം ബന്ധപ്പെട്ടിരുന്നു. ബഷീറിന്റെ ജീവിതത്തില്‍ ഏറ്റവും പ്രയാസകരമായ കാലമായിരുന്നു അത്. ബഷീറിന്റെ പ്രധാന പുസ്തകങ്ങള്‍ ഒട്ടുമുക്കാലും മാര്‍ക്കറ്റില്‍ കിട്ടാനില്ല. ഏറ്റവും വലിയ പുസ്തകമായ 'ന്റുപ്പൂപ്പാക്ക് ഒരാനേണ്ടാര്‍ന്നു' എന്ന നോവലിനുതന്നെ മൂന്നു രൂപ വില! പുസ്തകത്തില്‍നിന്നുള്ള വരുമാനംകൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. പറമ്പില്‍നിന്നും കിട്ടുന്ന കുറച്ചു നാളികേരംകൊണ്ട് നിത്യവൃത്തി കഴിക്കേണ്ടിവന്ന ശ്രമകരമായ കാലം. ആ കാലത്താണ് 'മാന്ത്രികപ്പൂച്ച' പുറത്തുവരുന്നത്. തൃശ്ശൂരിലെ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അന്ന് കോഴിക്കോട്ട് കോര്‍ട്ട്‌റോഡിലുള്ള കറന്റ് ബുക്‌സ് നഗരത്തിലെ സാഹിത്യകാരന്മാര്‍ ഒത്തുചേരുന്ന ഇടമാണ്. ബുക്സ്റ്റാള്‍ മാനേജര്‍ മേനോന്‍ എല്ലാവരുടെയും സുഹൃത്താണ്. മേനോന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. കറന്റ് ബുക്സ്റ്റാള്‍ ഉടമ ആയിരുന്ന യശഃശരീരനായ പ്രൊഫ. തോമസ്, ബഷീറിന്റെ ഉറ്റസുഹൃത്തായിരുന്ന പണ്ഡിതനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ മകനാണ്. മുണ്ടശ്ശേരിയുടെ ആഗ്രഹപ്രകാരം തോമസ് ആരംഭിച്ച പുസ്തകശാലയിലേക്ക് ബഷീര്‍ ബുക്സ്റ്റാളില്‍നിന്നും ധാരാളം പുസ്തകങ്ങള്‍ കൈമാറിയിട്ടുണ്ട്. ബഷീര്‍ ബുക്സ്റ്റാള്‍ എറണാകുളത്ത് കോണ്‍വെന്റ് റോഡില്‍ (ഇന്നത്തെ നാഷനല്‍ ബുക്സ്റ്റാള്‍) ആയിരുന്നു. അത് നടത്തിയിരുന്ന കാലത്താണ് ബഷീറിന് ആദ്യമായി മാനസികവിഭ്രാന്തി ഉണ്ടായതും വല്ലപ്പുഴയുടെ തൃശൂരിലുള്ള മെന്റല്‍ സാനിറ്റോറിയത്തില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചതും. ആ കാലത്തെക്കുറിച്ച് ബഷീര്‍ തന്നെ 'പാത്തുമ്മായുടെ ആട്' എന്ന ആത്മകഥാപരമായ രചനയുടെ അവതാരികയില്‍ എഴുതിയിട്ടുണ്ട്. ബഷീറിന്റെ സൗഹൃദവലയം മലയാളത്തിന്റെ ഹൃദയശക്തിയായിരുന്നതായി അതില്‍ കാണാന്‍ കഴിയും. തൃശൂരും എറണാകുളവും ബഷീറിന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടമായിരുന്നു! തൃശൂര്‍ മംഗളോദയം പ്രസിദ്ധീകരണശാലയോട് ചുറ്റിയുള്ള മലയാളസാഹിത്യലോകത്തിന്റെ വളര്‍ച്ച ഫ്യൂഡല്‍ കാലഘട്ടത്തിലെ സാംസ്‌കാരിക നവോത്ഥാനമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ചങ്ങമ്പുഴമുണ്ടശ്ശേരിതകഴികേശവദേവ്ബഷീര്‍എം.പി. പോള്‍ തുടങ്ങിയ ഒരു സംഘം എന്നുതന്നെ വിശേഷിപ്പിക്കാം. എല്ലാവരുടെയും ഒത്തുചേരല്‍ സ്ഥലം തൃശൂര്‍! അല്ലെങ്കില്‍ എറണാകുളം! സാഹിത്യകാരന്മാര്‍ അധികവും രാഷ്ട്രീയപ്രവര്‍ത്തകര്‍കൂടിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും അവര്‍ കര്‍മനിരതരായിരുന്നത് അധികവും തൃശൂരും എറണാകുളത്തുമായിരുന്നു. കാഥികരും കവികളും നിരൂപകരും എല്ലാം ഉണര്‍വോടെ ഉശിരോടെ കാലഘട്ടത്തിന്റെ മാറ്റൊലിക്കവിതകളെഴുതിയും കഥകളെഴുതിയും ഒരു പുതുയുഗപ്പിറവിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാലം! ബഷീര്‍ ബുക്സ്റ്റാള്‍ സന്ദര്‍ശിച്ചിട്ടില്ലാത്തവരെപ്പറ്റി അജ്ഞാനികളെന്നും മറ്റും ബഷീര്‍ നര്‍മരൂപത്തില്‍ അഭിപ്രായങ്ങള്‍ എഴുതുകയും പറയുകയും ചെയ്തിരുന്നു. ബഷീറിന്റെ സഹായികളായി പിന്നീട് പ്രശസ്തരായ രാമു കാര്യാട്ട്, സി.ജെ.തോമസ്, പോഞ്ഞിക്കര റാഫി തുടങ്ങിയവര്‍! കൂട്ടത്തില്‍ ബഷീറിന്റെ ഇളയ സഹോദരന്‍ അബു എന്ന അബൂബക്കറും.

ബഷീര്‍ എഴുതുമ്പോള്‍ ചുറ്റുമുള്ള ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ ഏകാഗ്രചിത്തനായി താന്‍ സൃഷ്ടിക്കുന്ന സംഭവങ്ങളിലും കഥാപാത്രങ്ങളിലും ലയിച്ചുചേര്‍ന്നിരിക്കും. 'പാത്തുമ്മായുടെ ആട്' എഴുതാന്‍ ശ്രമിച്ചുതുടങ്ങിയിരുന്നു ബുക്സ്റ്റാള്‍ നടത്തുമ്പോള്‍. താന്‍ കഥാപാത്രമായ പ്രസ്തുത സൃഷ്ടിയുടെ അവസാനമായപ്പോഴേക്കും ബഷീര്‍ തികച്ചും മാനസികരോഗി ആയിക്കഴിഞ്ഞിരുന്നു. ചുറ്റുമുള്ള സുഹൃത്തുക്കളോടെല്ലാം തന്നിലേക്കു വരുന്ന ദുഃസ്വപ്നങ്ങളുടെ, ചിന്തകളുടെ പ്രതിഫലനത്തെക്കുറിച്ച് ബഷീര്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു! സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചു! യുക്തിയുടെ ഉരകല്ലില്‍ ഉരച്ചുനോക്കി സത്യം കണ്ടുകിട്ടാന്‍ പണിപ്പെട്ടു! തന്റെ ഹൃദയത്തില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന ആരവം മറ്റുള്ളവര്‍ കേള്‍ക്കുന്നുണ്ടോ എന്ന് തിരക്കിക്കൊണ്ടിരുന്നു! അന്തിമകാഹളം കേള്‍ക്കാന്‍ കഴിയുന്നവരെ അന്വേഷിച്ചിറങ്ങിയ ബഷീര്‍ അവസാനം തൃശൂരെ വല്ലപ്പുഴ മെന്റല്‍ സാനിറ്റോറിയത്തില്‍ അഭയം കണ്ടെത്തി. അക്കാലത്ത് നര്‍മത്തില്‍ പൊതിഞ്ഞ തീക്കനല്‍ കണക്കെ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ കാവ്യഭംഗിയോടെ മലയാളഭാഷയ്ക്കു കിട്ടിയ മുതല്‍ക്കൂട്ടുകളാവുകയായിരുന്നല്ലോ?