എ
കെ ജോര്‍ജ്ജ് അനുസ്മരണവും
ഫോട്ടോ അനാചാദനവും
ദേശീയഗ്രന്ഥശാല
തച്ചമ്പാറയുടെ ആഭിമുഖ്യത്തില്‍
ഡോക്ടര്‍ എ കെ ജോര്‍ജ്ജ്
അനുസ്മരണംനടത്തി.
ദീനബന്ധു ആശുപത്രിയുടെ
സ്ഥാപകനാണ് അദ്ദേഹം.
തിരുവല്ലയല്‍
നിന്നു വന്ന് ഇവിടുത്തെ
പൗരപ്രമുഖരുടെ സഹകരണത്തോടെ
ഒരു ആശുപത്രി സ്ഥാപിച്ച്
കുടുംബസമേതം ആതുരശുശ്രൂഷക്ക്
ജീവിതം ഉഴിഞഞ്ഞുവെച്ച അദ്ദേഹം
അരനൂറ്റാണ്ടുകാലം കാലം
തച്ചമ്പായിലുണ്ടായിരുന്നു.
തച്ചമ്പാറക്കാരുടെ
ജീവന്‍മശായിയായിരുന്നു ആ
വല്യഡോക്ടര്‍.
സാമൂഹിക
സാംസ്കാരിക രാഷ്ട്രീയ രംഗത്തെ
പ്രമുഖര്‍ അദ്ദേഹത്തെ
അനുസ്മരിച്ചു. ഡോ
രാജന്‍ ഡോക്ടര്‍ ജോര്‍ജ്ജ്
അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ ബിനോയ് ഫോട്ടോ
അനാഛാദനം ചെയ്തു.
ഡോ ജിതിന്‍,
ഡോ വല്‍സ,
ഫാ സോളമന്‍,
സിസ്റ്റര്‍
കാര്‍മെല്‍, കെ
കെ രാജന്‍, പി
പ്രവീണ്‍കമാര്‍ പി എം ജോര്‍ജ്ജ്,
, ശശികുമാര്‍,
പി ഗോപി, എം രാമകൃഷ്ണന്‍ എന്നിവര്‍
സംസാരിച്ചു. എം
ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍
എം എന്‍ രാമകൃഷ്ണപിള്ള സ്വാഗതവും
ഹരിദാസന്‍ നന്ദിയും പരഞ്ഞു.
വി ഉണ്ണികൃഷ്ണന്‍
അനുശോചനപ്രമേയമവതരിപ്പിച്ചു

No comments:
Post a Comment