വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Saturday, April 25, 2015

വല്യ ഡോക്ടര്‍ ഇല്ലാത്ത ഒരു വര്‍ഷം

Dr A K George

ഞങ്ങളുറങ്ങിയിരുന്നത് വല്യഡോക്ടര്‍ ഉണര്‍ന്നിരിക്കുന്നല്ലോ
എന്ന ആശ്വാസത്തിലാണ്.
ഏതുസമയത്തും ഏതൊരാള്‍ക്കും അദ്ദേഹത്തെ സമീപിക്കാം.
പുറത്തു തട്ടിയൊരാശ്വാസം .
ആ ചിരി.
എന്തെല്ലാം വായിച്ചെടുക്കാമായിരുന്നു.
തിരുവല്ലയില്‍നിന്നുവന്ന ആ ആതുരസേവകനെയാണ് തച്ചമ്പാറക്കാര്‍ക്ക് നഷ്ടമായിരിക്കുന്നത് .
1964 മുതല്‍ അദ്ദേഹത്തിന്റെ തണല്‍ നമുക്കുണ്ടായയിരുന്നു.
അരനൂറ്റാണ്ട് നമ്മെ സേവിച്ച വല്യഡോക്ടര്‍....
ഒരുവര്‍ഷമായി അദ്ദേഹം മറ്റൊരു ലോകത്ത് ആതുരശുശ്രൂഷയലാണ്.


അദ്ദേഹത്തെ ദേശീയഗ്രന്ഥശാല അനുസ്മരിക്കുന്നു.
അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാനും പറയാനും 25/4/2014 ന് 4 മണിക്ക് SDALPS അങ്കണത്തില്‍ ഒത്തുകൂടുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ രാജന്‍ ഡോക്ടര്‍ അനുസ്മരണപ്രഭാഷണം നടത്തും.
ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ടോംസിന്റെ ക്ലാസും ഉണ്ടാവും.
വരണം വരാതിരിക്കരുത് .


ഏവരേയും SDALPSഅങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നു

No comments:

Post a Comment