വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Tuesday, April 22, 2014

പുസ്തകദിനം


ലോക പുസ്തക ദിനം


പുസ്തകത്തിലുള്ളതു മനസ്സിലുണ്ടു നമുക്കെടോ
എന്നു പറഞ്ഞ കുഞ്ഞുണ്ണി മാഷെ ഓര്‍ക്കാം
വായനയെ സര്‍ഗാത്മകമാക്കിയ ഒരു കാലത്തെ നാം മറന്നു പോയോ
ഏപ്രല്‍ 23 ന് പുസ്തകദിനത്തില്‍ നല്ല വായനക്കാരെയാണോര്‍ക്കേണ്ടത്
എം കൃഷ്ണന്‍ നായര്‍ സാറിനെപ്പോലുള്ളവര്‍
അറവിന്റെ കര്‍ത്താക്കണാണ് വായനക്കാരെന്നാണു പറയുക
പുസതകവായനയേ സമൂഹത്തില്‍ നടക്കുന്നുള്ളൂ..
വായനയിലൂടെ ലോകത്ത മാറ്റിമറിച്ചവരാണ് മഹാന്‍മാര്‍
വായനശാലകളിലെ അലമാരക്കുള്ളിലിരുന്ന് വിങ്ങിപ്പൊട്ടുന്ന പുസ്തകങ്ങളെ നമുക്കു തുറന്നു വിടാം
വരൂ വായനശാലയിലേക്കു വരൂ

ദേശീയഗ്രന്ഥശാല തച്ചമ്പാറ

ഷേക്സ്പിയറിനും 
'ഗാബോ'ക്കും  
മുന്നില്‍ ഓര്‍മ്മയുടെ നൂറുപൂക്കള്‍

മഗ്ദലനം -മാര്‍ക്വസ്
ഓര്‍ഫനേജിന്‍െറ നടത്തിപ്പുകാരില്‍ ഒരാള്‍ എന്‍െറ സുഹൃത്തായിരുന്നു. അയാള്‍ക്ക് എന്നെക്കാള്‍ വലിയ കൊമ്പന്‍ മീശയും പതിഞ്ഞ മൂക്കുമുണ്ടായിരുന്നു. ഒരുദിവസം ഞാനയാളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. എന്‍െറകൂടെ മിസ് എലീറ്റ എന്ന പത്രപ്രവര്‍ത്തകകൂടിയുണ്ടായിരുന്നു. എലീറ്റ നന്നായി പിയാനോ വായിക്കും. വെള്ളിത്തൊങ്ങലുകള്‍ വെച്ചുപിടിപ്പിച്ച ഗ്രാന്‍റ് പിയാനോകളിലൊന്ന് അവള്‍ക്ക് സ്വന്തമായുണ്ടായിരുന്നു. അവളെപ്പോഴും പിയാനോ കൈയില്‍ കരുതും. ഇടവേളകളില്‍ അത് വായിച്ച് മറ്റുള്ളവരെ രസിപ്പിക്കുക അവളുടെ ഇഷ്ടവിനോദങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോഴാകട്ടെ, ഞങ്ങള്‍ ഓര്‍ഫനേജിലേക്കാണ് പോകുന്നത്. അവിടെ ഒരുപാട് കുട്ടികളുണ്ട്. അവര്‍ക്കുവേണ്ടി ഇഷ്ടഗാനങ്ങള്‍ പാടുക എലീറ്റക്ക് വലിയ ഇഷ്ടമായിരുന്നു.
‘‘
നിന്‍െറകൂടെ ഞാനും വരട്ടെ മിസ്റ്റര്‍ എസ്ലര്‍’’ -കൊഞ്ചിക്കൊണ്ട് അവളെന്നോട് ചോദിക്കുന്നു. വേണ്ടെന്നോ, വരൂ എന്നോ ഞാനവളോട് പറഞ്ഞില്ല. അതിനുമുമ്പേ അവള്‍ എന്‍െറ മഞ്ഞ ഓപ്പറ കാറിലെ ഡ്രൈവിങ്സീറ്റിലേക്ക് കയറിയിരിപ്പായി. ഇത്തരം  യാത്രകളില്‍ അവളായിരിക്കും പലപ്പോഴും വണ്ടി ഓടിക്കുക. ഓടിക്കുമ്പോള്‍ അവള്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ച് സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഞാനാകട്ടെ, ഒരു പത്രപ്രവര്‍ത്തകന്‍െറ സ്വത$സിദ്ധമായ ജാഗ്രതയോടെ അവളോട് മറുപടികള്‍ പറഞ്ഞുകൊണ്ടേയിരിക്കും. സത്യം പറയട്ടെ, ഈ ചോദ്യോത്തരങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും എനിക്കവളോട് പ്രണയത്തോടൊന്ന് മിണ്ടിപ്പറയാനോ അവളെ ഒന്നു ചുംബിക്കാനോ കഴിഞ്ഞിരുന്നില്ല.പതിവിലും നേരത്തേയാണ് ഞങ്ങള്‍ ഓര്‍ഫനേജില്‍ എത്തിയത്. ഓര്‍ഫനേജിന്‍െറ മുറ്റം ഉഴുതുമറിച്ചിട്ട പാടംപോലെ തോന്നി. പൂച്ചട്ടികള്‍ വീണുകിടന്നിരുന്നു. ഒരു പക്ഷിക്കൂട് തകര്‍ന്ന് നിലത്ത് കിടപ്പുണ്ട്. ചില മരങ്ങള്‍ ചാഞ്ഞും ചരിഞ്ഞും കിടപ്പുണ്ട്. ബോഗന്‍വില്ല തലമറിഞ്ഞുകിടപ്പുണ്ട്. മിസ്റ്റര്‍ ക്ളമന്‍റ് ഞങ്ങളെ കണ്ടതോടെ പുറത്തേക്കിറങ്ങിവന്നു. എന്നെയും എലീറ്റയെയും കണ്ടപ്പോള്‍ അയാളുടെ മുഖം വിടര്‍ന്നു. ഞങ്ങളെ അയാള്‍ ഉചിതമായി സ്വീകരിച്ചുകൊണ്ട് അകത്തേക്ക് കൊണ്ടുപോയി. പക്ഷേ, അയാള്‍ക്ക് സന്തോഷമുണ്ടായിരുന്നില്ല. മുഖമാകെ കറുത്തു വിവര്‍ണമായിരുന്നു. കണ്ണുകള്‍ ഉറക്കക്ഷീണത്താല്‍ ആകെ കലങ്ങിപ്പോയിരുന്നു.
‘‘
നിങ്ങളിന്ന് വന്നത് വളരെ നന്നായി. എലീറ്റക്കിന്ന് വിഷാദഗാനം പാടാനാണ് വിധി’’, മിസ്റ്റര്‍ ക്ളമന്‍റ് പറഞ്ഞു.
‘‘
വിഷാദഗാനമോ?’’ ഞാനാണത് ചോദിച്ചത്. ‘‘അതെ, വിഷാദഗാനംതന്നെ. ഞങ്ങളുടെ പ്രിയപ്പെട്ട ഓമനമക്കളില്‍ ഒരാള്‍ ഇന്നലത്തെ ഭൂമികുലുക്കത്തിലും ചുഴലിക്കാറ്റിലുംപെട്ട് കാണാതായിരിക്കുന്നു. അവള്‍ക്കുവേണ്ടി ഞങ്ങള്‍ ഇന്നലെ രാത്രി മുതല്‍ പ്രാര്‍ഥിക്കുകയായിരുന്നു. അവള്‍ തിരിച്ചുവരാന്‍ വേണ്ടി എലീറ്റ പാടണം.’’ ഇതു പറയുമ്പോള്‍ ക്ളമന്‍റിന്‍െറ കണ്ണ് നിറഞ്ഞിരുന്നു.ഇത് കേട്ടതോടെ എന്‍െറയും എലീറ്റയുടെയും മുഖം വാടി. ഞങ്ങളുടെ മനസ്സുകള്‍ വല്ലാതെ തേങ്ങി.ഞങ്ങള്‍ ഒറ്റശ്വാസത്തിലാണ് ആ പെണ്‍കുട്ടിയുടെ പേര് ചോദിച്ചത്.
‘‘
അതെ, അവള്‍ തന്നെ, നാലുവയസ്സുകാരി കുറുമ്പി മഗ്ദലന. മാലാഖമുഖമുള്ള, മഞ്ഞപ്പൂക്കള്‍കൊണ്ട് തുന്നിയ കുപ്പായമിട്ട അവളെ എങ്ങനെ നമുക്ക് മറക്കാനാകും?’’മഗ്ദലനയെ ഭൂമികുലുക്കമോ ചുഴലിക്കാറ്റോ ആകും കവര്‍ന്നുകൊണ്ടുപോയതെന്ന് ക്ളമന്‍റ് പിറുപിറുക്കുന്നുണ്ടായിരുന്നു.ചുഴലിക്കാറ്റിന് അവളെ കവര്‍ന്നുകൊണ്ടുപോകാന്‍ കഴിയില്ല എന്നും അവള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ വണ്ണമുണ്ടായിരുന്നുവെന്നും പറഞ്ഞത് എലീറ്റയായിരുന്നു. എലീറ്റ പറഞ്ഞതിനോട് ഞങ്ങള്‍ രണ്ടുപേരും യോജിച്ചു. പക്ഷേ, അവളിപ്പോള്‍ എവിടെയാണ്? ഇക്കാര്യത്തില്‍ മാത്രം ഞങ്ങള്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല.എലീറ്റ ഹാളിലേക്ക് ചെന്ന് പിയാനോ വായിക്കാന്‍ തുടങ്ങി. ആദ്യത്തെ ഗാനം കുട്ടിക്കാലത്ത് സിസ്റ്റര്‍മാര്‍ അവളെ പഠിപ്പിച്ച ഒരു നാടോടിഗാനമായിരുന്നു. അതു പാടിക്കഴിഞ്ഞപ്പോള്‍ അവള്‍ മറ്റൊരു ഗാനം പാടി. അത് നക്ഷത്രങ്ങളെ കൊരുത്തുകെട്ടുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെക്കുറിച്ചുള്ള പാട്ടായിരുന്നു. കൊതിയൂറുന്നതായിരുന്നു ആ പാട്ട്. ആ പാട്ടില്‍ നിറയെ മഗ്ദലനയായിരുന്നുവെന്ന് ഓര്‍ഫനേജിലെ എല്ലാവര്‍ക്കും തോന്നി. ഈ പാട്ടുപാടിതീര്‍ന്നതോടെ എലീറ്റക്ക് സങ്കടം അടക്കാനായില്ല. അവള്‍ പുറത്തേക്കിറങ്ങി. ഒപ്പം ഞാനും.മഗ്ദലന എല്ലാ പാട്ടുകളും കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞാനിതെല്ലാം കേള്‍ക്കുന്നു. ആന്‍റിയും അങ്കിളും വിഷമിക്കേണ്ട. ഞാനിവിടെയുണ്ട് എന്നു വിളിച്ചുപറയണമെന്നുണ്ടായിരുന്നു. പക്ഷേ, അവര്‍ക്കിടയിലുള്ള ദൂരം ആര്‍ക്കും അളന്നെടുക്കാന്‍ കഴിയില്ലല്ളോ.
2
മഗ്ദലന എവിടെയാണ്? അവളെ ആരാണ് കവര്‍ന്നുകൊണ്ടുപോയത്? എലീറ്റയെയും ക്ളമന്‍റിനെയും ഞാന്‍ ആവുംവിധം ആശ്വസിപ്പിച്ചു. എങ്കിലും അവര്‍ക്ക് ദു$ഖം കടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ല. അവളെക്കുറിച്ച് ക്ളമന്‍റ് ഓരോ സാക്ഷ്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു.രാത്രി ഞാനും ക്ളമന്‍റും എലീറ്റയും ചേര്‍ന്ന് മഗ്ദലനയെ കണ്ടത്തൊനുള്ള ഒരു പദ്ധതി ആലോചിക്കുകയായിരുന്നു. ചുഴലിക്കാറ്റില്‍ അവള്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ അധികദൂരം അവളെ ചുമന്നുകൊണ്ട് കാറ്റിന് പോകാനാവില്ളെന്നും ഏതെങ്കിലും മരക്കൊമ്പിലോ കടലിലോ അവള്‍ എത്തിയിട്ടുണ്ടാകാമെന്നും ഞങ്ങള്‍ പിറുപിറുത്തു. ഭൂമികുലുക്കത്തെയും ചുഴലിക്കാറ്റിനെയുംകുറിച്ച് ഞാന്‍ കൂടുതല്‍ വിവരങ്ങള്‍ ക്ളമന്‍റിനോട് ചോദിച്ചു. എന്‍െറ ചോദ്യം കേട്ടതോടെ അയാള്‍ കൂടുതല്‍ വാചാലനായി.പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് ആദ്യനടുക്കമുണ്ടായത്. മെഴുകുതിരികള്‍ അണഞ്ഞുപോയിരുന്നു. വെള്ളിവിളക്കുകള്‍ ആകെ ആടിയുലഞ്ഞിരുന്നു. ബുക്ഷെല്‍ഫ് വലിയ ശബ്ദത്തോടെ നിലംപതിച്ചു. എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാന്‍ ജാലകം തുറന്ന് പുറത്തേക്കുനോക്കി. അപ്പോള്‍ മുറ്റത്തും ചുറ്റുപാടും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. മഗ്ദലന മുറ്റത്തുനിന്ന് പച്ചക്കുതിരകളെ പിടിക്കുന്നുണ്ടായിരുന്നു. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ഞാന്‍ വീണ്ടും പ്രാര്‍ഥിക്കാനിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും ഭയാനകമായൊരു ശബ്ദംകേട്ടു. മെഴുകുതിരികള്‍ അണഞ്ഞു. രണ്ടുമൂന്നു ബുക്ഷെല്‍ഫുകള്‍ കൂടി തറയിലേക്ക് വീണ് ചിന്നിച്ചിതറി. വലിയൊരു മരം ഒടിഞ്ഞ് ഓര്‍ഫനേജിന്‍െറ മുകളിലേക്ക് വീണു. ഞാന്‍ വീണ്ടും ജനലിനടുത്തേക്ക് ഓടിച്ചെന്നു. മുറ്റം ആരോ ഉഴുതുമറിച്ചിട്ടപോലെതോന്നി. ചെടിച്ചട്ടികള്‍ ഉടഞ്ഞുകിടന്നു. ബോഗന്‍വില്ല തലകുത്തിക്കിടക്കുന്നു. മഗ്ദലനയെ അവിടെ കണ്ടില്ല. അവള്‍ ആകാശത്തേക്ക് ഓടിപ്പോയിട്ടുണ്ടാകാമെന്ന് ഞാന്‍ കരുതി. ഇതു പറഞ്ഞുകഴിഞ്ഞതും അയാള്‍ പൊട്ടിക്കരഞ്ഞു. ഞങ്ങള്‍ക്ക് അയാളെ ആശ്വസിപ്പിക്കാനായില്ല. ഒടുവില്‍ ഞാന്‍ പറഞ്ഞു:
‘‘
നോക്കൂ, മിസ്റ്റര്‍ ക്ളമന്‍റ്, മഗ്ദലനയെ കണ്ടെത്തേണ്ടത് നമ്മുടെ ആവശ്യമാണ്. അവള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അവള്‍ ഇവിടെ എവിടെയോ ഉണ്ട്. നമുക്കിവിടെയെല്ലാം പരിശോധിക്കാം.’’ ഞങ്ങള്‍ ക്ളമന്‍റിനെയുംകൂട്ടി പുറത്തേക്ക് നടന്നു.ഞങ്ങളുടെ മൂന്നുപേരുടെയും സംസാരവും ചലനങ്ങളും മഗ്ദലന കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, അവള്‍ക്ക് ‘‘ഞാനിതാ’’ എന്ന് ഞങ്ങളോട് വിളിച്ചുപറയണമെന്നുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ക്കിടയിലെ ദൂരം ആര്‍ക്കും അളന്നെടുക്കാനാകാത്തവിധം ഏറെ അകലത്തിലായിരുന്നല്ളോ.
3
ബോഗന്‍വില്ലകള്‍ വീണുകിടക്കുന്ന മുറ്റം ചൂണ്ടിക്കാണിച്ചുകൊണ്ട് മിസ്റ്റര്‍ ക്ളമന്‍റ് പറഞ്ഞു:
‘‘
ഇതാ, ഇവിടെയാണ് മഗ്ദലന നിന്നത്. ഇവിടെവെച്ചാണ് അവള്‍ പച്ചക്കുതിരകളെ പിടിച്ചത്.’’ എലീറ്റയും ഞാനും അവിടെയൊക്കെ സൂക്ഷ്മമായി പരിശോധിച്ചു. ഞങ്ങളുടെ കാലുകള്‍ അവിടെ അടിച്ചുകയറിയ പശപശപ്പുള്ള ചളിയില്‍ പുതഞ്ഞു. ഒന്നിലധികം പച്ചക്കുതിരകള്‍ ചളിവെള്ളത്തില്‍ ചത്തുമലച്ചുകിടപ്പുണ്ടായിരുന്നു.
‘‘
ഹോ, ഇത് വല്ലാത്ത കഷ്ടംതന്നെ.’’ എലീറ്റിന്‍െറ നിശ്വാസം പുറത്തേക്ക് വന്നു.
‘‘
മകളേ, എന്‍െറ കുഞ്ഞുമകളേ’’ എന്ന് വിളിച്ചുകൊണ്ട് എലീറ്റ അവിടെയൊക്കെ പതറിനടന്നു.എന്തുചെയ്യണമെന്നറിയാതെ ഞങ്ങളാകെ അസ്വസ്ഥരായി. മിസ്റ്റര്‍ ക്ളമന്‍റിന് തല വല്ലാതെ വേദനിക്കുന്നതായി അനുഭവപ്പെട്ടതിനാല്‍ അകത്തേക്ക് വിശ്രമിക്കാനായി പോയി. മുറ്റത്ത് ഞാനും എലീറ്റയും മാത്രമായി.
‘‘
മഗ്ദലനക്ക് എന്തു സംഭവിച്ചു എന്നാണ് നീ കരുതുന്നത്?’’ ഞാന്‍ എലീറ്റയോട് ചോദിച്ചു.
‘‘
ഏയ്, ഒരിക്കലും തിരിച്ചു ചിന്തിക്കരുത്. അവള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അവള്‍ ഇതൊക്കെ കണ്ട് ഭയന്ന് എവിടെയെങ്കിലും ഒളിച്ചിരിക്കുകയാകും.’’ എലീറ്റയുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് സമാധാനമായി. ഞാന്‍ പെട്ടെന്ന് ഒരു മുത്തശ്ശിക്കഥയോര്‍ത്തു. ഞാന്‍ എലീറ്റയോട് പറഞ്ഞു: ‘‘എലീറ്റ, ഞാനൊരു മുത്തശ്ശിക്കഥ പറയട്ടെ?’’
‘‘
മുത്തശ്ശിക്കഥയോ? എന്താ മിസ്റ്റര്‍, നിങ്ങള്‍ക്ക് കിറുക്ക് ബാധിച്ചോ?’’
‘‘
ഏയ് ഇല്ല. ഈ കഥയൊന്നു കേട്ടുനോക്കൂ. നമുക്കിതില്‍നിന്ന് ഒരു ലക്ഷ്യത്തിലത്തൊമെന്ന് തോന്നുന്നു.’’ ഞാന്‍ കഥ പറഞ്ഞുതുടങ്ങി. ‘‘അങ്ങനെ കാലങ്ങള്‍ക്കുശേഷം കാണാതായ അവന്‍ ഭൂമിയുടെ പുതിയ പ്രഭാതത്തിലേക്ക് കയറിവന്നു. അവന്‍െറ നഗ്നശരീരം ചേറുപിടിച്ചിരുന്നു. അവന്‍െറ രോമകൂപങ്ങളില്‍ തളിര്‍ത്ത വേരുകള്‍ പടര്‍ന്നുകയറിയിരുന്നു. അവന്‍െറ ശിരസ്സില്‍നിന്നൊരു മരം. അത് ഫലങ്ങളാല്‍ സമൃദ്ധമായിരുന്നു. വൃക്ഷങ്ങളുടെ രാജാവായിരുന്നു അവന്‍.’’കഥ തീര്‍ന്നപ്പോള്‍ എലീറ്റയുടെ മുഖത്ത് ഒരദ്ഭുതവും ഉണ്ടായില്ല. ‘‘ഈ കഥക്ക് ഈ സന്ദര്‍ഭവുമായി എന്തു ബന്ധം?’’ എലീറ്റ ചോദിച്ചു.
‘‘
ബന്ധമുണ്ട്. കഥയിലെ ചെറുക്കനെപ്പോലെ മഗ്ദലന ഭൂമിക്കടിയില്‍ അകപ്പെട്ടിട്ടുണ്ടാകും. അവളെ എത്രയും വേഗം ഭൂമിക്കടിയില്‍നിന്ന് രക്ഷപ്പെടുത്തുക. അല്ലാത്തപക്ഷം അവള്‍ വൃക്ഷമായി മാറും.’’അവര്‍ ഇരുവരും ഭൂമിക്കടിയിലേക്ക് പോകാനുള്ള വഴിയെപ്പറ്റി ആലോചിച്ചു. ഒരത്തെുംപിടിയും കിട്ടിയില്ല. അപ്പോഴാണ് ഉറുമ്പുകള്‍ പോകുന്നത് എലീറ്റയുടെ ശ്രദ്ധയില്‍പെട്ടത്. എലീറ്റ പറഞ്ഞു: ‘‘നമുക്കാ വഴിയിലൂടെ അകത്തേക്ക് പോയാലോ?’’ഇരുവരും ഉറുമ്പുകളുടെ മാളത്തിന് സമീപത്തത്തെി. ഉറുമ്പുകള്‍ക്ക് ഞങ്ങളുടെ ഭാഷ വശമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കറിയാവുന്ന ഭാഷയില്‍ അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു. മഗ്ദലനയെ കണ്ടത്തൊന്‍ അവരുംകൂടി സഹായിക്കാം എന്നേറ്റു. ഉറുമ്പിന്‍െറ മാളത്തിലൂടെ ഞങ്ങള്‍ ഭൂമിക്കുള്ളിലേക്ക് നൂണ്ടുകയറി. നടക്കുന്തോറും ഇരുട്ട് കൂടിക്കൂടി വന്നു. തപ്പിത്തടഞ്ഞു വീഴും എന്ന അവസ്ഥ വന്നപ്പോള്‍ ഉറുമ്പുകള്‍ വെളിച്ചവുമായി വന്നു. ഞങ്ങള്‍ നടന്നുനടന്ന് തകര്‍ന്നടിഞ്ഞ ഒരു കൊട്ടാരവാതില്‍ക്കലത്തെി. അവിടെയൊരു കാവല്‍ക്കാരനുണ്ടായിരുന്നു. കാവല്‍ക്കാരന്‍ വഴിതടഞ്ഞുകൊണ്ടു പറഞ്ഞു:
‘‘
വഴി ഇവിടംവരെയുള്ളൂ. നിങ്ങള്‍ മടങ്ങിപ്പോവുക.’’ ഞങ്ങള്‍ മഗ്ദലനയെക്കുറിച്ച്  പറഞ്ഞു. എന്നാല്‍, അയാള്‍ അതുകേട്ട ഭാവം നടിച്ചില്ല. ഉറുമ്പുകള്‍ കൂട്ടമായി ചേര്‍ന്ന് അയാളെ ആക്രമിച്ചു കീഴ്പ്പെടുത്തി. ഞങ്ങള്‍ അയാളുടെ നെഞ്ചത്തുകൂടി  കൊട്ടാരത്തിനകത്തേക്ക് നടന്നു. അവിടെ എങ്ങും ഞങ്ങള്‍ക്ക് മഗ്ദലനയെ കാണാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ അവളെ വിളിച്ചുകരഞ്ഞു. എന്തൊരദ്ഭുതം ഇതാ ഒന്നിനുപിറകെ മഗ്ദലനമാര്‍ കൊട്ടാരത്തില്‍നിന്ന് ഇറങ്ങിവരുന്നു. ഇവരില്‍ ആരാണ് ഞങ്ങളുടെ പ്രിയപ്പെട്ട മഗ്ദലന? എലീറ്റ പതിയെ പറഞ്ഞു:
‘‘
നോക്കൂ, എനിക്കുമൊരു മഗ്ദലനയാകാന്‍ കൊതി.’’ ഞാന്‍ നോക്കിനില്‍ക്കേ എലീറ്റ മാലാഖമുഖമുള്ള, മഞ്ഞപ്പൂക്കള്‍ കൊണ്ടു തുന്നിയ കുപ്പായമിട്ട മഗ്ദലനയായി മാറുന്നു.

No comments:

Post a Comment