വാര്‍ത്ത

വനിതകള്‍ക്ക് ക്ലാസ്സ് 20 ന് 4 മണിക്ക് ദേശബന്ധു സ്ക്കൂളില്‍ ജയശ്രീ ടീച്ചര്‍ പങ്കെടുക്കും. വല്യഡോക്ടര്‍ അനുസ്മരണം 25ന് 3മണിക്ക് കൂടെ കുട്ടകള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പും. ബിനോയ് ജോക്ടര്‍ നയിക്കും.ഏവര്‍ക്കും സ്വാഗതം.

Saturday, February 7, 2015

സംരംഭകത്വപരിശീലനത്തിലേക്ക്


ദേശീയഗ്രന്ഥശാല സംരഭകത്വപരിശീലനത്തിലേക്ക്













ഖാദി & വില്ലേജ് ഇന്റസ്ട്രീസിന്റെ സഹകരണത്തോടെ തച്ചമ്പാറ ദേശീയഗ്രന്ഥശാല സംരഭകത്വപരിശീലനം സംഘടിപ്പിച്ചു. തച്ചമ്പാറ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ്‍കുമാര്‍ നിര്‍വ്വഹിച്ചു. ആനിയമ്മ, കെ അബൂവക്കര്‍,എം എന്‍ രാമകൃഷ്ണപിള്ള , എം ഉണ്ണികൃഷ്ണന്‍,എം രാജഗോപാലന്‍ ,വി ഉണ്ണികൃഷ്ണന്‍, പി ചന്ദ്രന്‍, കെ ഹരിദാസന്‍,പ്രീത, എന്നിവര്‍ സംസാരിച്ചു.തൃശ്ശൂരിലെ ഖാദി & വില്ലേജ് ഇന്റസ്ട്രീസിലെ വിക്രമന്‍, സുവര്‍ണ്ണ, ഗോമതിനായകം, രാധാകൃഷ്ണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മെഴുകുതിരി,ചന്ദനത്തിരി എന്നിവ നിര്‍മ്മിക്കുന്നതിന് പ്രായോഗിക പരിശീലനത്തോടെപ്പം ഖാദി & വില്ലേജ് ഇന്റസ്ട്രീസില്‍ നടക്കുന്ന 19 തരം പരിശീലനപരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

No comments:

Post a Comment